Your Image Description Your Image Description

ഇ​ന്ത്യ-​പാ​കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് ഖ​ത്ത​ർ. സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നും ത​ർ​ക്ക​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നു​മു​ള്ള ഇ​ന്ത്യ​യു​ടെ​യും പാ​കി​സ്ഥാ​ന്റെ​യും പ്ര​തി​ബ​ദ്ധ​ത​യാ​ണ് വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​നം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഇ​രു​രാ​ജ്യ​ങ്ങ​ൾക്കുമിടയിൽ വെ​ടി​നി​ർ​ത്ത​ൽ സാധ്യമാക്കുന്നതിന് അ​മേ​രി​ക്കൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് നടത്തിയ ശ്രമങ്ങളെ ഖ​ത്ത​ർ അ​ഭി​ന​ന്ദി​ച്ചു. സംഘർഷങ്ങൾ സമാധാനപരമായി പ​രി​ഹ​രി​ക്കുന്നതിനും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സമാധാനം, സ്ഥിരത, വികസനം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തർ പൂർണ പിന്തുണ ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *