Your Image Description Your Image Description

ലഖ്‌നൗ: പൊതുപരിപാടിക്കിടെ തടിയനെന്ന് വിളിച്ച് കളിയാക്കിയവരെ പിന്തുടര്‍ന്ന് വെടിവെച്ച് വീഴ്ത്തി യുവാവ് . ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് കൊലപാതകം നടന്നത്.

ഗോരഖ്പുരിലെ ബെല്‍ഘാട്ട് സ്വദേശിയായ അര്‍ജുന്‍ ചൗഹാനാണ് അമിതവണ്ണത്തിന്റെ പേരില്‍ പരിഹാസം നേരിട്ടത്. ഇതേ തുടർന്ന് കളിയാക്കിയവരെ വെടിവെച്ചു. അനില്‍, ശുഭം എന്നിവര്‍ക്ക് നേരേയായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും അപകടനില തരണംചെയ്‌തു. സംഭവത്തില്‍ അര്‍ജുന്‍ ചൗഹാനെയും ഇയാളുടെ സുഹൃത്തായ ആസിഫിനെയും പോലീസ് അറസ്റ്റ് ചെയ്തു.

മെയ് രണ്ടാംതീയതി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് അനിലും ശുഭവും തന്നെ പരസ്യമായി അവഹേളിച്ചതെന്നാണ് അര്‍ജുന്റെ മൊഴി നൽകി. ഭക്ഷണം കഴിക്കുന്നതിനിടെ എല്ലാവരുടെയും മുന്നില്‍വെച്ച് തടിയനെന്ന് വിളിച്ച് കളിയാക്കുകയും വണ്ണത്തിന്റെ പേരില്‍ പരിഹസിച്ചു. ഇതോടെ അവിടെയുണ്ടായിരുന്നവരെല്ലാം തന്നെ കളിയാക്കി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *