Your Image Description Your Image Description

വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിലേക്ക് നയിച്ച ഇടപെടലുകള്‍ തങ്ങളാണ് നടത്തിയെന്ന് അവകാശവാദവുമായി വീണ്ടും അമേരിക്ക രംഗത്ത്.ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുഎസിന് ആശങ്കാജനകമായ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ട്രംപ് ഭരണകൂടം വേഗത്തിലുള്ള ഇടപെടലുകള്‍ നടത്തിയതെന്ന് അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.എന്നാൽ വെടിനിര്‍ത്തല്‍ ധാരണ ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടാണ് ഉണ്ടാക്കിയതെന്ന് യുഎസ് ഭരണകൂടം സമ്മതിച്ചു.

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ് എന്നിവരുള്‍പ്പെടെയുള്ള സംഘം ഇന്ത്യയും പാകിസ്താനും തമ്മിലെ സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ യുഎസിന് ആശങ്കാജനകമായ രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ ഗൗരവം മുന്നിൽ കണ്ട് വേഗത്തിലും ഫലപ്രദവുമായ ഇടപെടല്‍ നടത്താന്‍ യുഎസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്. അതേസമയം ആ രഹസ്യ വിവരങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്താന്‍ ട്രംപ് ഭരണകൂടം വിസമ്മതിച്ചുവെന്ന് റിപ്പോർട്ട്.

നിര്‍ണായകമായ രഹസ്യ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കുകയും ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതായും പറയപ്പെടുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വാന്‍സ് പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചതെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വാന്‍സിന്റെ ഇടപെടല്‍വരെ ഇന്ത്യയും പാകിസ്താനും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *