Your Image Description Your Image Description

ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐ.പി.എൽ 2025 മത്സരങ്ങൾ ഉടൻ പുനരാരംഭിക്കാൻ വഴികൾ തേടി ബി.സി.സി.ഐ.ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്നതോടെയാണ് ബി.സി.സി.ഐ തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയത്. പുതിയ സമയക്രമം തീരുമാനിക്കുന്നതിനായി ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തുമെന്ന് ഐ.പി.എൽ ചെയർമാൻ അരുൺ ധൂമൽ പറഞ്ഞു.

‘വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഐ‌.പി.‌എൽ പുനരാരംഭിക്കുന്നതിനും ടൂർണമെന്‍റ് പൂർത്തിയാക്കാനുമുള്ള സാധ്യതകൾ തേടുകയാണ്. ഉടൻ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയാൽ വേദിയും സമയക്രമവും തീരുമാനിക്കേണ്ടതുണ്ട്, കൂടാതെ ടീം ഉടമകൾ ഉൾപ്പെടെ എല്ലാവരുമായും സംസാരിച്ച് മത്സരം നടത്താനുള്ള വഴികൾ കണ്ടെത്തണം. സർക്കാറുമായും സംസാരിക്കണം’ -അരുൺ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *