Your Image Description Your Image Description

ലാഹോർ: വെടിനിർത്തൽ ധാരണ ലംഘിച്ചതിന് പിന്നാലെ പാക് ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാക് സൈന്യത്തിന്റേത് ചരിത്രപരമായ നേട്ടമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തിനൊന്നടങ്കം ഇത് വിജയമാണെന്നും അവകാശപ്പെട്ടു.

എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന്, അവരോട് വലിയ നന്ദി പറയാൻ ആഗ്രഹിക്കുന്നു എന്ന് ചൈനയെ വിശേഷിപ്പിച്ചത്. പാകിസ്താന് ആവശ്യമുള്ളപ്പോഴെല്ലാം ചൈനീസ് ജനത കൂടെയുണ്ടായിരുന്നു. ചൈനീസ് ജനതയോടും നന്ദി രേഖപ്പെടുത്തി. ജലവിതരണം, കശ്മീർ, മറ്റ് തർക്കവിഷയങ്ങൾ എന്നിവ പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, സൗദി കിരീടാവകാശി, ഖത്തർ അമീർ, തുർക്കി പ്രസിഡൻ്റ് എന്നിവർക്കും ഷെഹബാസ് ഷെരീഫ് നന്ദി പറഞ്ഞു. പാകിസ്താനിലെ സോഷ്യൽ മീഡിയ ഉപയോക്താക്കളെയും മാധ്യമങ്ങളെയും ഷെഹബാസ് ഷെരീഫ് അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *