Your Image Description Your Image Description

കെപിസിസി അധ്യക്ഷ പദവിയിലിരുന്ന സുധാകരനെ എടുത്ത് പുറത്ത് കളഞ്ഞിട്ട് ഒടുവിൽ അദ്ദേഹത്തിന്റെ തന്നെ കാലു തൊട്ട് അനുഗ്രഹം വാങ്ങാൻ ഷാഫി പറമ്പിൽ സുധാകരനെ കാണാൻ എത്തി. എല്ലാവരും തനി രാഷ്ട്രീയക്കാരൻമാർ തന്നെയെന്ന് ഓരോരുത്തരുടെയും പ്രകടനം കണ്ടാൽ മനസ്സിലാകും ആർക്ക് ഏറ്റവും കൂടുതൽ മാർക്കിടണം എന്നറിയാതെ പൊതുജനം കുഴയുകയാണ്. കെ സുധാകരനെ പുറത്താക്കി എന്ന് പറഞ്ഞപ്പോൾ കയ്യടിച്ച് വരും കൂകിവിളിച്ചവരും മാധ്യമങ്ങൾക്ക് മുന്നിൽ സന്തോഷം സഹിക്കാൻ വയ്യാതെ പൊട്ടിച്ചിരിച്ചു പോയവരും ഒക്കെയാണ് ഇപ്പോൾ കെ സുധാകരൻ മുതിർന്ന നേതാവാണ് എന്നും പാർട്ടി ഒരിക്കലും മറ്റൊരു കെപിസിസി അധ്യക്ഷനായിരുന്ന വ്യക്തിക്കും കൊടുക്കാത്ത പോലൊരു സ്ഥാനത്തേക്കാണ് സുധാകരനെ ഇരുത്തിയത് എന്നും പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. ശരിക്കും സുധാകരനെ ഇരുത്തി എന്ന് പറഞ്ഞാൽ മതി. ഒരു കസേര കൊടുത്തു ആ മൂലയ്ക്കിരുന്നോ എന്ന് പറഞ്ഞിട്ട് ബാക്കിയുള്ളവർ ഭരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. പൊട്ടിപ്പൊളിഞ്ഞ പാളീസ് ആകുമ്പോൾ ഈ സുധാകരനെ തന്നെ സ്മരിക്കും എന്നത് സംശയമില്ല. എല്ലാവരെക്കാളും ഉയർന്ന കെപിസിസി അധ്യക്ഷക്കാലമുയർന്ന ഒരു സ്ഥാനം തരാമെന്ന് പറഞ്ഞ് സുധാകരനെ എല്ലാവരും കൂടി പറ്റിച്ചിട്ടും ഇപ്പോൾ ഇനി സുധാകരൻ വായ് തുറക്കാതിരിക്കാൻ വേണ്ടി വെറുതെ മുതിർന്ന നേതാവ് എന്നും പറഞ്ഞ് കാണാനും കാലു പിടിക്കാനും എത്തിയിരിക്കുകയാണ് ഷാഫി പറമ്പിൽ. തനിക്ക് ഷോൾഡറിയിക്കാൻ എത്തിയ ഷാഫി പറമ്പലിന് തിരിച്ച് ഷോൾ അണിയിച്ചിട്ട് ഞാൻ ബാക്കിലേക്ക് ആണ് പോയത് നീയാണ് പാർട്ടിയുടെ മുൻനിരയിലേക്ക് എത്തിയത് അതുകൊണ്ട് നിനക്ക് ഞാനാണ് എന്ന് പറഞ്ഞുകൊണ്ട് തന്റെ പ്രതിഷേധം നർമ്മത്തിൽ ചാലിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരിക്കുകയാണ് സുധാകരൻ. ചിരി നിറഞ്ഞ മുഖത്തോടെയാണ് ഷാഫി പറമ്പിലും കോൺഗ്രസ് നേതാക്കളും ഇത് ഏറ്റെടുത്തത് എങ്കിലും സുധാകരന്റെ വാക്കുകൾ കൊള്ളേണ്ട ഇടത്ത് കൊണ്ടു എന്നത് വ്യക്തമായി മുഖത്ത് നിഴലിച്ചു കാണാമായിരുന്നു. സുധാകരൻ എത്തുന്നതിനു മുന്നേ തന്നെ അദ്ദേഹത്തിന്റെ മുറിയിൽ നിറയെ ഉറപ്പിച്ച ഷാഫി പറമ്പിൽ അനുയായികളോടും ആരോട് ചോദിച്ചിട്ടാണ് അകത്തു കയറിയത് ഞാൻ വരുന്നതിനു മുന്നേ അകത്തുകയറിയോ ആരോടും അനുവാദം ഒന്നും ചോദിക്കേണ്ട എന്ന് തമാശ രൂപയാണ് കെ സുധാകരൻ ചോദിക്കുന്നുണ്ട് എങ്കിലും തന്നെ പുറംകാലിനു തള്ളിയ പാർട്ടിയോടും തനിക്കെതിരെ വിദ്വേഷപ്രചരണം നടത്തിയ യുവ നേതാക്കളോടുള്ള അമർഷം നർമ്മത്തിൽ ചാലിച്ച് കൊള്ളേണ്ടിടത്ത് കൊള്ളിച്ചതാണെന്ന് കേൾക്കുന്ന ആർക്കും വ്യക്തമായി മനസ്സിലാകും. പാർട്ടിയുടെ അത്യുന്നതങ്ങളിലേക്ക് ആണ് താങ്കളെ എത്തിച്ചത് എന്ന് ഷാഫി പറമ്പിൽ പറയുമ്പോഴും താങ്കൾ മുകളിലേക്കാണ് പോയത് എന്ന് പറയുന്നത് കേൾക്കുമ്പോൾ മറ്റുള്ളവർക്ക് തോന്നുന്നത് സുധാകരനെ എല്ലാവരുംകൂടിയ കാര്യമാണോ ഇനി ഷാഫി പറമ്പിൽ ഉദ്ദേശിച്ചത് എന്നുതന്നെയാണ്. എന്തായാലും സുധാകരനെ അങ്ങ് ഉത്തരത്തിൽ ഇരുത്തിയപ്പോൾ ഇനി താഴെ നിൽക്കുന്നവർ പറയുന്നതൊട്ടും അങ്ങോട്ട് കേൾക്കുകയുമില്ല അവിടെയിരുന്നു വല്ലതും പറഞ്ഞാൽ താഴോട്ട് എത്തുകയുമില്ല എന്തായാലും കാര്യം കുശാലായി. നിലം തല്ലി വീഴുന്ന കൊച്ചു കുട്ടികളേ സമാധാനിപ്പിക്കാൻ നിലത്ത് അമ്മമാർ തല്ലി എന്തിന് എന്റെ കുഞ്ഞിനെ നോവിച്ചു എന്ന് ചോദിക്കുന്ന ഒരു രീതിയുണ്ട് സുധാകരനോട് ഈ പരിപാടി തന്നെയാണ് യുവ നേതാക്കന്മാർ കാണിച്ചത്. വിചാരിച്ച കാര്യമൊക്കെ നേടിയിട്ട് ഒടുവിൽ ഒന്ന് ആശ്വസിപ്പിക്കാൻ വന്ന് മുതിർന്ന നേതാവ് എന്നൊരു പരിഗണനയും അനുഗ്രഹവും. പ്രായം ചെന്നവരെ ബഹുമാനിക്കുന്നു എന്ന് തോന്നിയാൽ ഇനി വായടച്ച് മിണ്ടാതിരുന്നോളുമല്ലോ എന്നൊരു തോന്നൽ ഉണ്ടാക്കണം. വളരെ ബുദ്ധിപരമായ നാടകങ്ങൾ ആയിരുന്നു സുധാകരന്റെ മുറിയിൽ ഷാഫി പറമ്പിലും അനുയായികളും തിരക്കഥ എഴുതി അവതരിപ്പിച്ചിട്ട് പോയത് സുധാകരൻ അതിൽ വീണോ എന്നറിയില്ല എന്താണെങ്കിലും വീണത് സ്ഥായിയായി അല്ല എന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *