Your Image Description Your Image Description

കാശ്മീർ അതിർത്തിയിൽ ഭീകരാക്രമണവും വലിയ പ്രശ്നങ്ങളും നടക്കുമ്പോൾ കോൺഗ്രസിനുള്ളിലും വീണ്ടും പൊട്ടിത്തെറിക്കുള്ള ബോംബിട്ട് ശശി തരൂർ രംഗത്ത്. കെപിസിസി അധ്യക്ഷൻ ചൊല്ലിയുള്ള ദിവസങ്ങൾ നീണ്ടുനിന്ന ചർച്ചയ്ക്കും തമ്മിൽ തല്ലിനും പരസ്യ ആക്ഷേപങ്ങൾക്കും അറുതിവഴ്ത്തി സണ്ണി ജോസഫിനെ കസേരയിൽ ഇരുത്താനുള്ള അനുവാദം കെ സുധാകരനെ അനു നയിപ്പിച്ച് നേടി ഒരു വിധം രാഹുൽ ഗാന്ധി ദീർഘനിശ്വാസം എടുത്തപ്പോഴാണ് ശശി തരൂർ മോദിയെ പ്രകീർത്തിച്ച് പിന്നെയും രംഗത്തെത്തിയിരിക്കുന്നത്. തീരുമ്പോൾ തീരുമ്പോൾ പണി തരാൻ ഞാനെന്താ കുപ്പിയിൽ നിന്ന് വന്ന ഭൂതമാണോ എന്നാണ് രാഹുൽ ഗാന്ധിയുടെ ചോദ്യം. എങ്ങനെയെങ്കിലും ഒരു വിധത്തിൽ കോൺഗ്രസിലെ പ്രശ്നങ്ങൾ ഒതുക്കി തീർത്തു കൊണ്ടുവരുമ്പോൾ അടുത്ത പ്രശ്നത്തിന് തിരി കൊളുത്തും ആരെങ്കിലും. പിണറായിയും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് ശശി തരൂർ രംഗത്ത് വന്നതാണ് ആദ്യം കോൺഗ്രസിനെ ചൊടിപ്പിച്ച വിഷയം. പിണറായി സർക്കാർ സമ്പൂർണ്ണ പരാജയമാണെന്നും വികസന വിരുദ്ധതയാണ് കാഴ്ചവയ്ക്കുന്നത് എന്നും ഘോരഘോരം പ്രസംഗിച്ചുകൊണ്ടിരുന്ന കോൺഗ്രസ് പ്രവർത്തകരുടെ തലയിലേക്ക് ഇടുത്തി പോലെയാണ് ശശി തരൂരിന്റെ പിണറായിയുടെ വികസന പ്രവർത്തനങ്ങളെ മുൻനിർത്തിയുള്ള ലേഖനം എത്തിയത്. അതിന്റെ കൊട്ടും കുരവയും ഒന്ന് അവസാനിച്ചപ്പോൾ പിന്നെ മോദിയെ പ്രകീർപ്പിച്ചുകൊണ്ട് ശശി തരൂർ രംഗത്തെത്തി. പിന്നെയും പിണറായി സ്തുതി പാടി രംഗത്തെത്തി. പകൽകാം ഭീകരാക്രമണം ഉണ്ടായപ്പോൾ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും രാഹുൽഗാന്ധി ഉൾപ്പെടെ സുരക്ഷാവീഴ്ച മുൻനിർത്തി മോദി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയപ്പോൾ അതിന് യോജിച്ച സമയം ഇതല്ല എന്നും കോൺഗ്രസ് പ്രവർത്തകർ കുറച്ചുകൂടി പക്വതയോടെയും ബോധ്യ ബോധത്തോടെയും കാര്യങ്ങളെ സമീപിക്കണം എന്നും പറഞ്ഞ് ശശി തരൂർ വീണ്ടും ശക്തമായി പ്രതികരിച്ചു. അടുത്ത പ്രശ്നം വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ആയിരുന്നു പ്രതിപക്ഷ നേതാവ് ബീഡി സതീശനെ ഒഴിവാക്കി എന്നും പിന്നീട് ക്ഷണിച്ചത് ശരിയായില്ല എന്നുമുള്ള ആരോപണങ്ങളും ഉമ്മൻചാണ്ടിയുടെ കുഞ്ഞിനെ പിണറായി സർക്കാർ ഏറ്റെടുത്ത് പിതൃത്വം നൽകി എന്നുള്ള ശക്തമായ ആക്ഷേപങ്ങളും നിലനിൽക്കുന്നതിനിടയിലാണ് വിഴിഞ്ഞം പദ്ധതി പിണറായി സർക്കാരിന്റെ ഏറ്റവും വലിയ വികസന പ്രവർത്തനത്തിന്റെ ഉദാഹരണമാണെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച സിനിമ കാണുന്ന അനുഭവമാണ് അവിടെ ചെന്നപ്പോൾ ഉണ്ടായതെന്നും തനിക്ക് അത് കണ്ട് രോമാഞ്ചം ഉണ്ടായി എന്നും പറഞ്ഞ് ശശി തരൂർ രംഗത്ത് വന്നത്. കോൺഗ്രസുകാർക്ക് ആണെങ്കിൽ ശശിതരൂറിനെതിരെ ഒന്നും പറയാനും കഴിയില്ല പറഞ്ഞാൽ ആ നിമിഷം ഇറങ്ങിപ്പോകാനും ശശി തരൂർ തയ്യാറാണ്. അത് മുന്നേ തന്നെ വ്യക്തമായി പറഞ്ഞിട്ടുള്ളതുമാണ്. ശശി തരൂരിനെ പോലെ പ്രബലനായ ഒരു നേതാവ് കോൺഗ്രസ് വിട്ടാൽ അത് കോൺഗ്രസിനേറ്റ ഏറ്റവും വലിയ ഇരുട്ടടിയായി ഈ സാഹചര്യത്തിൽ മാറുകയും ചെയ്യും ഇപ്പോൾ ഓപ്പറേഷൻ എന്ന പേര് മോദി സർക്കാർ നൽകിയത് ഏറ്റവും മികച്ച തീരുമാനം എന്ന് പറഞ്ഞു കൊണ്ടാണ് തരൂർ രംഗത്ത് വന്നിരിക്കുന്നത് .പാക് ഭീകര കേന്ദ്രങ്ങൾക്കെതിരായ ഇന്ത്യൻ സെെന്യത്തിന്‍റെ നീക്കത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് നൽകിയത് ഏറ്റവും ശക്തമായ തീരുമാനമെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂർ. സിന്ദൂരത്തിന്റെ നിറത്തിന് രക്തത്തിന്റെ നിറത്തില്‍ നിന്നും വലിയ വ്യത്യാസമില്ലെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാന്‍ സാധിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. സൗദി അറേബ്യൻ മാധ്യമമായ അൽ അറേബ്യയോടായിരുന്നു തരൂരിന്‍റെ പ്രതികരണം.എന്തുകൊണ്ടാണ് ഇന്ത്യയുടെ നീക്കത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് എന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു തരൂരിന്റെ മറുപടി.’പഹല്‍ഗാം ആക്രമണത്തിന് ശേഷം സോഷ്യല്‍മീഡിയ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് ഹണിമൂണിനായി കശ്മീരിലെത്തിയ നവവധു, കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹത്തിനരികെ ഇരിക്കുന്നതാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ തീവ്രവാദികള്‍ അവരുടെ നെറ്റിയിലെ സിന്ദൂരമാണ് മായ്ച്ചുകളഞ്ഞത്.എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് പാക് ഭീകരകേന്ദ്രങ്ങള്‍ക്കെതിരായ സൈന്യത്തിന്റെ നടപടിയെന്നും ജനങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ ഏറ്റവും ഉചിതവും ശക്തവും വൈകാരികവുമായ പേരാണ് ഓപ്പറേഷന്‍ സിന്ദൂര്‍. സിന്ദൂരത്തിന്റെ നിറത്തിന് രക്തത്തിന്റെ നിറത്തില്‍ നിന്നും വലിയ വ്യത്യാസമില്ലെന്ന് സംശയത്തിന് ഇടയില്ലാതെ പറയാം എന്നാണ് എനിക്ക് കൂട്ടിച്ചേര്‍ക്കാനുള്ളത്’, എന്നും ശശി തരൂർ പറഞ്ഞു. ആരുടെ നിർദേശമായാലും ഓപ്പറേഷൻ സിന്ദൂർ എന്ന പേര് അത്യൂജ്ജ്വലമാണെന്നും തരൂർ കൂട്ടിച്ചേർത്തു.സൈനിക നടപടിയെ സ്വാഗതം ചെയ്ത് തരൂർ നേരത്തെ രംഗത്തുവന്നിരുന്നു. ഓപ്പറേഷൻ സിന്ദൂരിലൂടെ കേന്ദ്രം നൽകിയത് തക്കതായ തിരിച്ചടിയാണെന്നും രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നുമായിരുന്നു ശശി തരൂർ പറഞ്ഞത്. ‘ഹിറ്റ് ഹാർഡ് ഹിറ്റ് സ്മാർട്ടി’ൻ്റെ ആവശ്യമുണ്ടായിരുന്നു. ആക്രമിച്ചത് ഭീകര കേന്ദ്രങ്ങൾ മാത്രമാണെന്നും ഇങ്ങനെ ഒരു തീരുമാനമെടുത്തതിൽ അഭിമാനിക്കുന്നുവെന്നും തരൂർ പറഞ്ഞിരുന്നു.ദീർഘമായ ഒരു യുദ്ധം ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാണെന്നും തരൂർ കൂട്ടിച്ചേർത്തിരുന്നു. ദേശീയ ഐക്യം ഇക്കാര്യത്തിൽ അനിവാര്യമാണ്. സൈനിക നടപടിയെകുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചത് സ്ത്രീകൾ തന്നെയാണ് എന്നത് അഭിമാനകരമാണെന്നും തരൂർ പറഞ്ഞിരുന്നു.പറഞ്ഞത് കാര്യുത്വമാണ് എങ്കിലും കോൺഗ്രെസ്സുകാർക്ക് ഉറപ്പായും ഹാലിളകും .

Leave a Reply

Your email address will not be published. Required fields are marked *