Your Image Description Your Image Description

നടൻ കൃഷ്ണകുമാർ നടൻ എന്ന തരത്തിലും രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലും എല്ലാവർക്കും സുപരിചിതനാണ് അദ്ദേഹത്തിന്റെ മകൾ അഹാന യുവാക്കളുടെ ഒക്കെ ആരാധന കഥാപാത്രവുമാണ്. ആഹാനയുടേതായി മികച്ച പല ചലച്ചിത്രങ്ങളും ഇതിനോടകം തന്നെ പുറത്തിറങ്ങി കഴിഞ്ഞു. നാലു പെൺമക്കളാണ് കൃഷ്ണകുമാറിന് . നാലുപേർക്കും ധാരാളം ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. രണ്ടാമത്തെ മകൾ ധീര കൃഷ്ണയുടെ വിവാഹവും അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും ഗർഭകാലവും ഒക്കെ സോഷ്യൽ മീഡിയ ആഘോഷിക്കുന്ന കാര്യങ്ങളാണ്..കൃഷ്ണകുമാറിന്റെ മക്കളെല്ലാം സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. വ്‌ളോഗുകളും ഇന്‍സ്റ്റഗ്രാം പോസ്റ്റുമൊക്കെയായി സജീവമാണ് എല്ലാവരും. ഇളയ മകളായ ഹന്‍സികയ്ക്കും ആരാധകരേറെയുണ്ട്. ഏറ്റവും ഇളയ ആളായതിനാല്‍ സ്‌പെഷല്‍ പരിഗണനയാണ് എല്ലാവരും നല്‍കുന്നതും. കോളേജിലെ വിശേഷങ്ങളും ഫാമിലിയിലെ കാര്യങ്ങളും, യാത്രകളുടെ വ്‌ളോഗുമെല്ലാം താരപുത്രി പങ്കിടാറുണ്ട്. ലൂക്കയിലൂടെയായി ബിഗ് സ്‌ക്രീനിലും ഹന്‍സു സാന്നിധ്യം അറിയിച്ചിരുന്നു. അടുത്തിടെ ജപ്പാനിലേക്ക് പോയ വിശേഷങ്ങള്‍ എല്ലാവരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഹന്‍സികയും ജപ്പാന്‍ വ്‌ളോഗുമായി എത്തിയിരിക്കുകയാണ്.ഞാന്‍ എന്റെ ബോയ് ഫ്രണ്ടിനെ കണ്ടുമുട്ടി എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ. ജപ്പാനിലേക്ക് പോവണമെന്ന് ഹന്‍സു ഇടയ്ക്ക് പറയാറുണ്ട്. യാത്ര പ്ലാന്‍ ചെയ്യുന്ന സമയത്ത് ഇത്തവണ ഹന്‍സുവിന്റെ ആഗ്രഹം നടത്താനായി തീരുമാനിച്ചു എന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. ഷോപ്പിംഗിനിടയില്‍ ഓസിയുടെ കുഞ്ഞിന് വേണ്ടുന്ന സാധനങ്ങളം വാങ്ങിക്കുന്നുണ്ടായിരുന്നു ഹന്‍സിക. ഓസി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ വീട്ടില്‍ ആകെ ഞെട്ടിയത് ഞാനാണ് എന്ന് നേരത്തെ ഹന്‍സിക പറഞ്ഞിരുന്നു.ഷിഞ്ചാനെ കാണാനായാണ് ഞാന്‍ പോവുന്നത്. എനിക്ക് അത്രയേറെ ഇഷ്ടമാണെന്ന് ഹന്‍സിക പറയുന്നുണ്ടായിരുന്നു. ആരെക്കുറിച്ചാണ് പറയുന്നതെന്ന് ആദ്യമേ മനസിലായെന്നായിരുന്നു കമന്റുകള്‍. കിമോണ വേഷത്തില്‍ ഫോട്ടോ എടുത്തത് ഇഷ്ടമായി. എനിക്ക് ഇങ്ങനെ ഡ്രസ് ചെയ്യാനൊക്കെ ഇഷ്ടമാണ്. ഹെയറും അവര്‍ സ്‌റ്റൈലിഷായി ചെയ്ത് തന്നിരുന്നു. ഇതൊക്കെ ഞാന്‍ ആസ്വദിച്ച് ചെയ്തതാണെന്നും ഹന്‍സിക പറയുന്നുണ്ടായിരുന്നു.ഷോപ്പിംഗിന് പോയപ്പോള്‍ കുറേ സാധനങ്ങള്‍ വാങ്ങിയിരുന്നു. നാട്ടില്‍ വന്നാല്‍ ഉപയോഗിക്കാനുള്ള സാധനങ്ങളൊക്കെയാണ് വാങ്ങിയത്. ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ പോയാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണ കാര്യങ്ങളില് പരീക്ഷണം വേണ്ടെന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചതാണ്. ചില കാര്യങ്ങള്‍ പ്ലാന്‍ ചെയ്തത് പോലെ നടക്കാത്തതിന്റെ നിരാശയും ഹന്‍സിക പങ്കുവെച്ചിരുന്നു.അവിടത്തെ കാലാവസ്ഥയില്‍ വിയര്‍പ്പ് വരില്ല. അങ്ങനെയുള്ള കാലാവസ്ഥയാണ്. നാട്ടില്‍ വന്നപ്പോള്‍ ഏറ്റവും മിസ് ചെയ്തത് അതാണ്. എല്ലാവരും വ്‌ളോഗ് എടുക്കുന്നുണ്ടായിരുന്നു. അതാണ് അങ്ങനെയധികം കാണാതെയിരുന്നത്. മൂന്നാല് വര്‍ഷമായി ജപ്പാനില്‍ പോവാനാഗ്രഹിക്കുന്നു. അത് സഫലമായതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇതാണ് കൃത്യസമയം. അടുത്ത തവണേക്ക് മാറ്റിവെച്ചാല്‍ എനിക്ക് പരീക്ഷയായിരിക്കും. പിന്നെ ഇവരൊക്കെ പോവുന്നത് കണ്ടോണ്ടിരിക്കാനും പറ്റില്ല. കാരണം അവിടേക്ക് പോവാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ഞാനാണ് എന്നും ഹന്‍സിക വ്യക്തമാക്കിയിരുന്നു.അങ്ങനെ ഹൻസികയുടെ പുതിയ ബോയ്ഫ്രണ്ട് ആരാണ് എന്ന് കാത്തിരുന്ന പ്രേക്ഷകർക്കൊക്കെ നല്ല തിരിച്ചടിയാണ് ഹൻസിക കൊടുത്തിരിക്കുന്നത് ഈ കുട്ടിയുടെ നിഷ്കളങ്കത ഇപ്പോഴും മാറിയില്ലേ എന്നാണ് പലരും ചോദിക്കുന്നത് ഹാൻസിക ഏറ്റവും ചെറിയ കുട്ടിയായതുകൊണ്ടുതന്നെ ഇപ്പോഴും എല്ലാവരും ഹൻസികയ്ക്ക് പ്രത്യേക പരിഗണനയാണ് കൊടുക്കുന്നത്. സോഷ്യൽ മീഡിയയിലും ഹൻസികയ്ക്ക് ഒരു കുട്ടി പരിവേഷമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *