Your Image Description Your Image Description
Kerala Kerala Mex Kerala mx Special Top News
0 min read
10

അങ്ങനെ ഒരു വിധം കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ഇനി അടുത്ത കൂട്ടത്തല്ല് ഡിസിസി അധ്യക്ഷൻ മാരെ ചൊല്ലിയാണ് ഇനി പുതിയ നേന്ത്രനിരയുടെ അടുത്ത ലക്ഷ്യം ഡിസിസി മുഴുവൻ അടിച്ചുതളിച്ച് ശുദ്ധമാക്കലാണ്. അതിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കും ബഹളങ്ങൾക്കും ആണ് ഇനി തിരി തെളിക്കാൻ പോകുന്നത്. .കോൺഗ്രസിനു പുതിയ ടീം നേതൃത്വത്തിലേക്കു വന്നതിന്റെ തുടർച്ചയായി കെപിസിസിയിലും ഡിസിസികളിലും വൈകാതെ അഴിച്ചുപണി നടക്കും. പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും വന്നതോടെ നിലവിലെ ഭാരവാഹികൾ സാങ്കേതികമായി ഒഴിവായി. അതേസമയം പുതിയ ഭാരവാഹികൾ വരുംവരെ ഇവർ തുടരും. മുഴുവൻ ഡിസിസി പ്രസിഡന്റുമാരെയും മാറ്റുക, പ്രവർത്തനമികവ് തെളിയിച്ചവരെ നിലനിർത്തി മറ്റുള്ളവരെ മാറ്റുക എന്നീ രണ്ടു നിർദേശങ്ങൾ നേതൃത്വത്തിനു മുന്നിലുണ്ട്. ഏതു സാഹചര്യത്തിലും 8–9 ഡിസിസികളിൽ പുതിയ പ്രസിഡന്റുമാർ വരും. ഡിസിസി ഭാരവാഹി നിരയിൽ കാര്യമായ അഴിച്ചുപണി നടക്കും. വി.എം.സുധീരൻ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ നടന്ന ഡിസിസി അഴിച്ചുപണിയുടെ ഭാഗമായി ഭാരവാഹികളായവരാണ് ഇപ്പോഴും തുടരുന്നത്. ഈ ജംബോ കമ്മിറ്റികളിലെ ഭൂരിപക്ഷം പേരും സജീവമായി പ്രവർത്തന രംഗത്തില്ലെന്നത് കോൺഗ്രസ് നേരിടുന്ന പ്രധാന ദൗർബല്യമായാണ് നേതൃത്വം വിലയിരുത്തുന്നത്.മൂന്നു വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളെ കെപിസിസി കേന്ദ്രീകരിച്ചു പ്രവർത്തിക്കാനായി നിയോഗിക്കും. പി.സി.വിഷ്ണുനാഥിനാണ് സാധ്യത. വർക്കിങ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചു ചുമതല നൽകണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പുകൾ മുന്നിലുള്ളതു കൂടി കണക്കിലെടുത്ത് കെപിസിസി ഭാരവാഹികളുടെ എണ്ണം കൂട്ടിയേക്കും. നിലവിലെ ഭാരവാഹികളിൽ കാര്യക്ഷമത തെളിയിച്ചവർ തുടരും. എന്നാൽ ചുമതലകളിൽ മാറ്റം വരും. ജോയിന്റ് സെക്രട്ടറിമാരായി 60–70 പേരെ നിയോഗിക്കാനാണ് ആലോചന.ഡിസിസിയിലേക്ക് അഴിച്ചു പണിയാൻ ചെന്നാൽ ചെന്നവനെ പുറം കാലിനു തട്ടാൻ തയ്യാറായാണ് പല ഡിസിസി നേതാക്കന്മാരും ഇരിക്കുന്നത് എന്നതാണ് വാസ്തവം അല്ലെങ്കിൽ തന്നെ മുതിർന്ന നേതാക്കന്മാരെ തഴഞ്ഞ് യുവ നേതാക്കന്മാർ ഒക്കെ അധികാരം പിടിച്ചതിൽ ശക്തമായ അമർഷം കോൺഗ്രസിനുള്ളിൽ തന്നെ നിലനിൽക്കുന്നുണ്ട് പുറത്താക്കപ്പെട്ട പഴയ പ്പെട്ട പല നേതാക്കന്മാരുടെയും ശിങ്കിടികൾ തന്നെയാണ് ഇപ്പോഴും ഡിസിസികളിൽ നിലനിൽക്കുന്നത് എന്നുള്ളതിനാൽ അവരെ തഴയുന്നത് അംഗീകരിക്കുവാൻ അണികൾ തയ്യാറാകുമോ എന്ന കാര്യവും കണ്ടറിയണം. ഇത്തരത്തിൽ ഒഴിവാക്കപ്പെട്ട നേതാക്കന്മാരുടെ അനുയായികളായിട്ടുള്ളവരെ ഡിസിസിയിൽ നിന്നും ഒഴിവാക്കിയാൽ അത് ബോധപൂർവ്വം ഉള്ള ഒഴിവാക്കലാണ് എന്നുള്ള ശക്തമായ ആരോപണങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. ഡിസിസി യിലെ അഴിച്ചുപണി അതുകൊണ്ടുതന്നെ പുതിയ നേതൃത്വത്തിന് തീയിൽ കളിയാണ്. സൂക്ഷിച്ചു ശ്രദ്ധിച്ചു കളിച്ചില്ലെങ്കിൽ കൈ പൊള്ളും എന്ന് മാത്രമല്ല കോൺഗ്രസിൽ ആകെ കാട്ടുതീയായത് പടരുകയും ചെയ്യും.തിങ്കളാഴ്ച പുതിയ ടീം ചുമതലയേറ്റ ശേഷം പാർട്ടി അഴിച്ചുപണി സംബന്ധിച്ച ചർച്ച തുടങ്ങും. പുതിയ നേതൃത്വത്തെയും കേരളത്തിൽ നിന്നുള്ള പ്രവർത്തകസമിതി അംഗങ്ങളെയും മുൻ കെപിസിസി പ്രസിഡന്റുമാരെയും ഡൽഹിയിലേക്ക് ഹൈക്കമാൻഡ് തിരക്കിട്ട് വിളിപ്പിച്ചിരുന്നു. സംഘടനാ തുടർനടപടികളെക്കുറിച്ച് ആലോചിക്കാനായി ഇന്നു നാലുമണിക്ക് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കാണുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ഇന്നലെ ഉച്ചയോടെ അറിയിക്കുകയായിരുന്നു. എന്നാൽ പ്രസിഡന്റ് അടക്കമുള്ളവർ ചുമതലയേറ്റ ശേഷം മതി ആ യോഗം എന്ന അഭിപ്രായം പിന്നീട് രൂപപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ചു. കേരളത്തിലെ സംഘടനാ കാര്യങ്ങൾ എഐസിസി കൂടുതൽ ഗൗരവത്തിൽ എടുക്കുന്നതിന്റെ സൂചനയായിട്ടാണ് തിരക്കിട്ട് യോഗം വിളിച്ചതിനെ സംസ്ഥാനത്തെ നേതാക്കൾ കാണുന്നത്. നേതൃമാറ്റവും പുതിയ ടീമിന്റെ വരവും കോൺഗ്രസ്–യുഡിഎഫ് കേന്ദ്രങ്ങൾ പൊതുവിൽ സ്വാഗതം ചെയ്യുന്നു. പ്രതീക്ഷിച്ച സ്ഥാനം കിട്ടാതെ പോയവർക്കും സ്ഥാനം നഷ്ടപ്പെട്ടവർക്കും അതൃപ്തി ഉണ്ടെങ്കിലും അപസ്വരങ്ങൾ കാര്യമായി ഉയർന്നിട്ടില്ല. രാഹുൽ ഗാന്ധി തന്നെ നേരിട്ടു നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനങ്ങളാണെന്ന കാര്യവും നേതാക്കൾക്കു മുന്നിലുണ്ട്.

5 hours ago
0

Leave a Reply

Your email address will not be published. Required fields are marked *