Your Image Description Your Image Description

കോൺഗ്രസ്സിന്റെ പുന:സംഘടനയിൽ പിന്നെയും അമർഷവും അതൃപ്തിയും.സ്ഥാനം പോയവർക്കൊക്കെ ഇരുന്ന് കസേര പോയതിന്റെ സങ്കടം ആണെങ്കിൽ മറ്റു ചിലർക്ക് പുതിയ കസേര അത്ര പകിട്ടുള്ളത് ആയില്ല എന്നതാണ് പ്രശ്നം. എല്ലാവരും ഒരേപോലെ നോട്ടമിട്ടിരുന്നത് കെപിസിസി അധ്യക്ഷന്റെ കസേരയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയോ മന്ത്രിയോ ആകാൻ കോൺഗ്രസുകാർക്ക് ഇനി ഒരു സാധ്യതയും ഇല്ലാത്ത സ്ഥിതിക്ക് കോൺഗ്രസിന്റെ ഉയർന്ന ഏതെങ്കിലും ഒരു സിംഹാസനം എങ്കിലും സ്വപ്നം കാണാം എന്ന് തന്നെയാണ് എല്ലാവരും കരുതിയത്.തദ്ദേശ, നിയമസഭാ തിര‍ഞ്ഞെടുപ്പുകൾ മുന്നിലെത്തി നിൽക്കെയാണ് യുഡിഎഫ് കൺവീനറായി അടൂർ പ്രകാശിന്റെ നിയോഗം. മുതിർന്ന നേതാവ് എന്ന നിലയിലുള്ള അംഗീകാരമാണ് കോൺഗ്രസ് ഹൈക്കമാൻഡ് ലക്ഷ്യമിട്ടിട്ടുണ്ടാകുക. കെ.സുധാകരന്റെ പിൻഗാമിയായി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന പേരുകളിൽ അടൂർ പ്രകാശും ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ കിട്ടിയ കസേരയിൽ അടൂർ പ്രകാശ് അത്ര കണ്ടു തൃപ്തനല്ല .എങ്കിലും സുധാകരന് വന്ന ഗതികേട് തനിക്ക് വന്നില്ലല്ലോ എന്ന ആശ്വാസം അടൂർ പ്രകാശിന് ഉണ്ട് .ആഗ്രഹിച്ചത് കെപിസിസി അധ്യക്ഷ പദവി ആയിരുന്നു എങ്കിലും ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും കിട്ടിയെന്നു വരില്ലല്ലോ എന്ന നിരാശയാണ് അടൂർ പ്രകാശ് മാധ്യമങ്ങളോട് പങ്കു വച്ചത് . കെപിസിസി അധ്യക്ഷപദവിയിലെ മാറ്റം ഉചിതസമയത്താണെന്നും അല്ലെന്നും പറയാതെ ഒഴിഞ്ഞു മാറുകയാണ് അദ്ദേഹം ചെയ്തത്.അത്തരം കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. കാരണം എഐസിസിയാണ് ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നത്. അത് എന്താണെങ്കിലും അംഗീകരിക്കുകയെന്നതാണ് ഞങ്ങളെപ്പോലുള്ള ആളുകളുടെ ഏറ്റവും പ്രധാന ലക്ഷ്യം എന്ന് പറയുമ്പോഴും വീണ്ടും ഒരു തമ്മിൽ ത്താല് കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്നുണ്ടെന്ന നിജസ്ഥിതി പൊതുജനം അറിയാതിരിക്കാനുള്ള കരുതൽ ആണ് അതെന്ന് വ്യക്തമാണ് .കോൺഗ്രസിൽ ആകെ അഴിച്ചു പണി നടത്തി കോൺഗ്രസിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിയെ ആക്കി കേരളത്തിന്റെ അധികാരം പിടിക്കുക എന്നതിന്റെ ഭാഗമായാണ് മുഴുവൻ ഡിസിസിയിലും കെപിസിസിയിലും അഴിച്ചുപണി എത്രയും പെട്ടെന്ന് ഹൈമാൻഡ് നടത്താൻ തീരുമാനിച്ചത്. കെ സുധാകരൻ കെപിസിസി അധ്യക്ഷ പദവി ഒഴിയില്ല എന്ന പിടിവാശിയിൽ നില നിന്നത് ഹൈക്കമാ വലിയ സമ്മർദ്ദത്തിലാക്കിയിരുന്നു എന്നാൽ പതിയെ ആനയിപ്പിച്ച് കെ സുധാകരനെ ഒരു മൂലയ്ക്ക് ഒതുക്കിയാണ് സണ്ണി ജോസഫിനെ അധികാരത്തിലേക്ക് കൊണ്ടുവന്നത്. കെ സുധാകരന്റെ വലിയ അടുപ്പകാരൻ എന്ന നിലയിൽ സണ്ണി ജോസഫിന് കൊണ്ടുവരികയാണെങ്കിൽ സുധാകരൻ ഇടയാനുള്ള സാഹചര്യങ്ങൾ കുറയുമെന്നുള്ള കണക്കുകൂട്ടലും ബുദ്ധിപൂർവ്വം നടത്തി. ഒടുവിൽ സണ്ണി ജോസഫിന് മുൻനിർത്തി സുധാകരന്റെ ശൗര്യം തണുപ്പിച്ച് അവരോധിക്കുമ്പോൾ സുധാകരൻ പുകഞ്ഞ കൊള്ളിയായി പുറത്താകും എന്ന കാര്യം ഉറപ്പായി. അത് മാത്രമല്ല കോൺഗ്രസിന്റെ പ്രമുഖ സ്ഥാനങ്ങളിലേക്ക് യുവ നേതൃത്വത്തെ കൊണ്ടുവന്നത് വഴി മുതിർന്ന നേതാക്കന്മാർ ഒക്കെ ഇനി യുവ നേതാക്കന്മാരുടെ ആഞ്ജാനുവർത്തികളായി നിൽക്കണം എന്ന കാര്യം ഉറപ്പാണ് ഇത് മുതിർന്ന നേതാക്കന്മാർക്ക് എത്രത്തോളം ഉൾക്കൊള്ളാൻ കഴിയുമെന്ന് അറിയില്ല ഇപ്പോൾ തന്നെ യുവ നേതാക്കൾ മുതിർന്ന നേതാക്കന്മാർക്കെതിരെ പരസ്യമായി രംഗത്ത് വന്നതിന് ചൊല്ലിയുള്ള തർക്കങ്ങളും നീരസങ്ങളും അന്തർധാരയിൽ പുകയുന്നുണ്ട് ഇതിനിടയിൽ യുവ നേതാക്കന്മാരുടെ വാക്കുകേട്ട് നിൽക്കേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ അത് കോൺഗ്രസിനുള്ളിൽ വീണ്ടും ശക്തമായ കാരണമാകും എന്ന കാര്യം ഉറപ്പാണ്.പുതിയ നേതൃ മാറ്റത്തിൽ മാറ്റം ലഭിച്ചവർ പോലും തൃപ്തരല്ല എന്നിരിക്കെ കാര്യങ്ങൾ ഏതുതരത്തിൽ മുന്നോട്ടുപോകുമെന്നും ഡിസിസി അഴിച്ചുപണി ഉടൻ നടക്കുമ്പോൾ അതൊക്കെ എത്രത്തോളം മറ്റുള്ളവർ ഉൾക്കൊള്ളും എന്ന കാര്യവും കണ്ടറിയണം കോൺഗ്രസ് അധികാരം പിടിച്ചില്ല എങ്കിലും അവനവന്റെ സ്ഥാനങ്ങൾ എങ്കിലും ഉറപ്പിച്ചാൽ മതിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *