Your Image Description Your Image Description

ഇവിടെ പത്ത് പേരെ കൊന്ന് അവിടെ പത്ത് പേരെ കൊന്ന്. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും. ചെയ്യുന്നത് ശരിയാണോ എന്നെനിക്ക് അറിയില്ല. എനിക്ക് ഒരുപാട് പാക്കിസ്ഥാനി, കാശ്മീരി ഫ്രണ്ട്‌സ് ഉണ്ട് പക്ഷെ അവരൊക്കെ നല്ല ഫ്രണ്ട്‌സ് ആണ്. നല്ല സുഹൃത്തുക്കളാണ് നല്ല മനുഷ്യന്മാരാണ്. നമ്മളെ കുറച്ച് ആൾക്കാർ അറ്റാക്ക് ചെയ്തു വന്നു, പക്ഷെ മൊത്തത്തിൽ ആ രാജ്യത്തോട് ഒരു എതിർപ്പ് ഉള്ളത് പോലെയല്ലേ നമ്മൾ നിൽക്കുന്നത്-മലയാളി നടി മറീന മൈക്കളിന്റെ പ്രതികരണമാണ് ഇത്. സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഇതുണ്ടാക്കുന്നത്. സൈന്യത്തിന് പിന്നിൽ ഉറച്ചു നിൽക്കേണ്ട സമയമാണ് ഇത്. പാക്കിസ്ഥാൻ ഇന്ത്യൻ പൗരന്മാരെ വകവരുത്തുന്നു. പഹൽഗാമിലെ ഭീകരത അതിരുവിട്ടതായിരുന്നു. ആ സാഹചര്യം മനസ്സിലാക്കാതെയുള്ള മറീന മൈക്കിളിന്റെ പ്രതികരണം കേന്ദ്ര സർക്കാരിന്റേയും ശ്രദ്ധയിൽ എത്തിയിട്ടുണ്ട്. അതിനിടെ സോഷ്യല്ഡ മീഡിയയിൽ വലിയ വിമർശനമാണ് ഇതുണ്ടാക്കുന്നത്. എത്ര ലാഘവത്തോടെയാണ് ഇന്ത്യയിൽ 10 പേരെ കൊന്നതിന് തിരിച്ച് 10 പേരെ കൊല്ലണമോ എന്നൊക്കെ ഇവൾ ഇത്രയും കോൺഫിഡൻസോടെ ചോദിച്ചിരിക്കുന്നത്. ഇന്ത്യയിൽ മരിച്ച് വീണ ഭീകരവാദികളാൽ കൊല്ലപ്പെട്ട ഇന്ത്യക്കാരായ ആളുകളോട് ഒരു സഹാനുഭൂതിയും ഇല്ലാതെ ഒരു കൂസലില്ലാതെ ഇത്രയും മിടുക്കോടെ വന്നിരുന്ന സംസാരിക്കുന്നത്. ഇവൾക്കൊക്കെ ഈ പാക്കിസ്ഥാനിൽ ഉള്ള ഫ്രണ്ട്‌സ് ആരൊക്കെയാണ്, ഇവരുമായി ഇവൾക്കൊക്കെയുള്ള ബന്ധമെന്താണ് ഇംന്നൊക്കെ വളരെ കൃത്യമായിട്ട് അന്വേഷിച്ച് അറിയേണ്ട കാര്യമാണ്. ഇന്ത്യയിൽ കയറി വന്ന് ഒരു പത്ത് പേരെ കൊന്നാൽ തിരിച്ച് ഒരു പത്ത് പേരുടെ കൊന്നാൽ ശരിയാകുമോ ഒരു ഉളുപ്പിമില്ലാതെ നവമാധ്യമങ്ങൾക്ക് മിന്നൽ വന്നിരുന്ന് ചോദിക്കുന്ന മണ്ടന്മാരോടും മണ്ടികളോടും എനിക്ക് ഒന്നേ ചോദിക്കാനുള്ളു. ഇന്ത്യ തീർത്തത് പാക്കിസ്ഥാനിലെ ഏതെങ്കിലും പത്ത് സിവിലയൻസിനെയല്ല, ഇന്ത്യയിൽ എല്ലാ കാലത്തും ഭീകരവാദ പ്രവർത്തനങ്ങൾ അഴിച്ച് വിടുകയും ഇന്ത്യയുടെ സമാധാനത്തെ എല്ലാ കാലത്തും തകർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്ന പാക്കിസ്ഥാൻ ചോറ് കൊടുത്ത് വളർത്തുകയും ചെയ്ത ഒരുപാട് ഭീകരവാദികളുടെ ക്യാമ്പുകളെയാണ് ഇന്ത്യ ഇന്ന് തകർത്തിരിക്കുന്നത്-മറീനയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ എത്തിയ കുറിപ്പിലെ പ്രസക്ത ഭാഗമാണ് ഇത്. ഇന്ന് നടക്കുന്ന ഈ ഓപ്പറേഷൻ സിന്ദൂരിനെ എതിർക്കുന്നവരോട് ഒറ്റ കാര്യം മാത്രമാണ് പറയാനുള്ളത്. ഇന്ത്യ എന്ന ഈ രാജ്യം ഒറ്റ കാലത്തും പ്രോത്സാഹിപ്പിക്കുകയും യുദ്ധം ആഗ്രഹിക്കുകയോ ചെയ്യുന്ന ഒരു രാജ്യമല്ല. നമ്മുക്ക് ആർക്കും ആഗ്രഹമില്ല ഇന്ത്യ യുദ്ധം ചെയ്യണമെന്ന്. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ആഗ്രഹമില്ല യുദ്ധം നടക്കണമെന്ന് ഇന്ത്യയുടെ സൈന്യത്തിന് ആഗ്രഹമില്ല യുദ്ധം നടക്കണമെന്ന്. യുദ്ധം എല്ലാ കാലത്തും വിനാശം മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന പൂർണ ബോധ്യം നമ്മുക്കുണ്ട്. പക്ഷെ ഇന്ത്യ മഹാരാജ്യത്ത് എല്ലാ കാലത്തും യുദ്ധം അഴിച്ചു വിടുകയും ചെയ്യുമ്പോൾ തിരിച്ച് അടിക്കുക എന്നല്ലാതെ മറ്റൊരു മാർഗമില്ല. ഇന്ത്യയുടെ തിരിച്ചടിക്ക് എതിരെ സംസാരിക്കുന്നവരോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളു. നിങ്ങളുടെ കുടുംബത്തിൽ, നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ ബന്ധുക്കൾ, സുഹൃത്ത് ജനങ്ങൾ ആയിട്ടുള്ള ആരെങ്കിലും ഒരാൾ മരിച്ച് വീഴുന്നത് വരെ, ഈ മരണപ്പെടുന്ന വ്യക്തികൾ ഒക്കെ ഏതോ ഒരു വ്യക്തി ആയിരിക്കും. പക്ഷെ ഇതെന്റെ രാജ്യമാണ് ഇവിടെയുള്ള ഓരോ പൗരന്മാരും എന്റെ സഹോദരന്മാരാണ്, സഹോദരിയാണ് എന്ന പൂർണ ബോധ്യം നിങ്ങൾക്കുണ്ടെങ്കിൽ ഇന്ത്യയിൽ പാക്കിസ്ഥാൻ കൊന്ന് തള്ളുന്ന ഓരോ വ്യക്തിയും നിങ്ങളുടെ സ്വന്തം വീട്ടുകാരാണെന്ന് നിങ്ങൾക്ക് തോന്നും തിരിച്ചടിക്കണം എന്ന പൂർണ ബോധം നിങ്ങൾക്ക് തോന്നും. ഇതിനെതിരെ സംസാരിക്കുന്നവർ ഒന്ന് ആലോചിക്കണം നിങ്ങൾ ഇന്ന് കാലിന്മേൽ കാൽ വെച്ച് പുട്ട് അടിക്കുന്നത് അതിർത്തിയിൽ പാവം സൈനികർ ആഹാരമില്ലാതെ ഉറക്കം ഒഴിച്ചിരുന്ന് നിങ്ങൾക്ക് നിരന്തരം പ്രതിരോധം തീർത്തത് കൊണ്ടാണ്. ഇവിടെ ദക്ഷിണേന്ത്യയിൽ ഇരുന്ന് കൊണ്ട് ഉത്തരേന്ത്യയിലേക്ക് നോക്കി കുറ്റം പറയാനും എളുപ്പമായിരിക്കും. ഈ സമയം പാക്കിസ്ഥാനിൽ മരിച്ച് വീഴുന്നവർക്ക് വേണ്ടി കണ്ണീർ പൊഴിക്കാതെ നമ്മുടെ സൈന്യത്തിനായി പ്രാർത്ഥിക്കുകയാണ് വേണ്ടതെന്നും മറീനയെ ഉപദേശിക്കുകയാണ് ഈ സോഷ്യൽ കുറിപ്പ്. ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച സംഭവത്തിൽ മലയാളി യുവാവിനെ നാഗ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുനനു. സ്വതന്ത്ര മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ റിജാസ് എം.ഷീബയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് റിജാസിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. സുഹൃത്ത് ബീഹാർ സ്വദേശി ഇഷയെ പിന്നീട് വിട്ടയച്ചു. ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്. കൊച്ചിയിൽ നടത്തിയ കാഷ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിന് റിജാസിന് എതിരെ ഏതാനും ദിവസം മുൻപ് കേസ് എടുത്തിരുന്നു. ഇന്ത്യൻ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാൻ ആഹ്വാനം ചെയ്തതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ റിജാസിനെതിരെ ഫയൽ ചെയ്യുന്ന രണ്ടാമത്തെ കേസാണിതെന്നും പോലീസ് പറഞ്ഞു. ഇത്തരം നടപടികൾ രാജ്യത്ത് പുരോഗമിക്കുന്നതിനിടെയാണ് നടിയുടെ പോസ്റ്റും ചർച്ചകളിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *