Your Image Description Your Image Description

‘ഓപ്പറേഷൻ സിന്ദൂറിന്റെ’ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികളൊഴിവാക്കി . ഇന്നുമുതൽ നടത്താനിരുന്ന ആറു ജില്ലകളിലെ പരിപാടികളാണ് മാറ്റിയത്. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്ന മുഖാമുഖം പരിപാടികൾ, ‘എന്റെ കേരളം’ പ്രദർശന-വിപണന മേളകൾ, കലാപരിപാടികൾ, സംസ്ഥാനതലത്തിൽ വിവിധ വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചകളടക്കമാണ് മാറ്റിയത്.

നിലവിൽ നടന്നുവരുന്ന പ്രദർശന-വിപണന മേളകൾ നിശ്ചയിച്ച തീയതി വരെ തുടരും. കലാപരിപാടികൾ ഉണ്ടാവില്ല. മേഖലാ അവലോകന യോഗങ്ങളും നിശ്ചയിച്ച തീയതികളിൽ നടക്കും.
കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കും .

തീരദേശം അതിർത്തിയായുള്ള സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി കേന്ദ്രം അറിയിച്ചു . തീരസുരക്ഷ അടക്കം സേനാവിഭാഗങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഭക്ഷ്യധാന്യങ്ങളുടെ ശേഖരണം അടക്കം ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കണം .

പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ടു കേന്ദ്രത്തിൽ നിന്നും സൈനിക വിഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ ചീഫ് സെക്രട്ടറി സെക്രട്ടറിമാരുടെയും ജില്ലാ കളക്ടർമാരുടെയും യോഗം വിളിച്ചു നിർദ്ദേശിക്കും.

അതുപോലെ മന്ത്രിമാരുടെ സുരക്ഷ കൂട്ടും. മ​ന്ത്രി​മാ​ർ​ ​പൊ​ലീ​സ് ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ ​സു​ര​ക്ഷാ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​പാ​ലി​ക്ക​ണം . ​ഇ​പ്പോ​ൾ​ ​പ​ല​രും​ ​ഇ​തി​ന് ​ത​യ്യാ​റാ​കു​ന്നി​ല്ല.​ ​നി​ലവി​ലെ സാഹചര്യം കണക്കി​ലെടുത്ത് ​ ​മ​ന്ത്രി​മാ​ർ​ ​ഇ​തി​ന് ​ബാ​ദ്ധ്യ​സ്ഥ​രാ​ണ്. മ​ന്ത്രി​മാ​രു​ടെ​ ​യാ​ത്ര​ക​ളും​ ​പ​രി​പാ​ടി​ക​ളും​ ​അ​തീ​വ​ ​സു​ര​ക്ഷ​ ​പാ​ലി​ച്ചു​ ​മാ​ത്ര​മാ​യി​രി​ക്കും​ ​ന​ട​ക്കു​ക.​

സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​നാ​ലാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​ ​റാ​ലി​ക​ളും​ ​മാ​റ്റി​വ​ച്ച​താ​യി​ ​ക​ൺ​വീ​ന​ർ​ ​ടി.​പി.​ ​രാ​മ​കൃ​ഷ്ണ​ൻ​ ​അ​റി​യി​ച്ചു.​ ​ഭീ​ക​ര​വാ​ദ​ത്തി​നെ​തിരെ ​ ​ഇ​ട​തു​മു​ന്ന​ണി​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​അ​ണി​നി​ര​ക്കും.

Leave a Reply

Your email address will not be published. Required fields are marked *