Your Image Description Your Image Description

ദി വയറിന് പൂട്ടിട്ട് കേന്ദ്ര സർക്കാർ. ദ്ധ സമയത്ത് കേന്ദ്ര സർക്കാരിനും രാജ്യത്തിനും എതിരേ നിരന്തിരം വിമർശനവും വിരുദ്ധ വാർത്തകളും നല്കുന്ന മാധ്യമങ്ങൾക്ക് ഒന്നൊന്നായി പൂട്ടു വീഴുന്നു. ദി വയർ കേന്ദ്ര സർക്കാരിന്റെ യുദ്ധവുമായി ബന്ധപ്പെട്ട് ഇറക്കിയ പ്രോട്ടോകോൾ പാലിക്കാത്തതും അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ആയിരുന്നു. ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് നടപടി. രാജ്യം ശക്തമായ തീരുമാനമെടുത്ത് പോരാടൻ ശ്രമിക്കുമ്പോൾ അതിനെതിരെ നിലനിൽക്കുന്ന മാധ്യമങ്ങളെ അടച്ചുപൂട്ടുമെന്ന കാര്യത്തിൽ സംശയമില്ല. മുമ്പ് ബിബിസെക്കെതിരെയും സമാനമായ നോട്ടീസ് നൽകിയിരുന്നു. 2018ലും വയറിന് താത്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. 2018-ൽ ജയ് ഷാ നൽകിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് കോടതിയാണ് ‘ദ വയറി’ന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ‘ദ വയർ’ പ്രസിദ്ധീകരിച്ച ജയ് ഷായുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച വാർത്തയുടെ പേരിൽ, കേസിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ ഈ വിഷയവുമായി ബന്ധപ്പെട്ട് തുടർന്നുള്ള വാർത്തകളോ ചർച്ചകളോ അഭിമുഖങ്ങളോ അച്ചടി, ദൃശ്യ, ഡിജിറ്റൽ രൂപത്തിലോ ഏതെങ്കിലും ഭാഷയിലോ പ്രസിദ്ധീകരിക്കുന്നതിൽ നിന്നോ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നോ ‘ദ വയറി’നെ കോടതി വിലക്കുകയായിരുന്നു. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’നെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച എണ്ണായിരത്തിലധികം സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ കേന്ദ്രം നീക്കം ചെയ്തു. യുട്യൂബ് ചാനലുകളും വെബ്‌സൈറ്റുകളും വാർത്ത ഓൺലൈനുകളുടെ എക്‌സ് അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. മലയാളത്തിൽ മക്തൂബ് ഓൺലൈന്റ എക്‌സ് അക്കൗണ്ടും, മാധ്യമ പ്രവർത്തകനായ മാത്യു സാമുവല്ലിന്റെ യുട്യൂബിനുമെതിരെ വാർത്ത വിതരണമന്ത്രാലയം നടപടി എടുത്തിട്ടുണ്ട്. നിയമനടപടിക്രമങ്ങളുടെ ഭാഗമായി മക്തൂബ് മീഡിയയുടെ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചുവെന്ന് എഡിറ്റോറിയൽ ടീം വ്യക്തമാക്കി. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം ഒരു അറിയിപ്പ് ലഭിച്ചതായി മക്തൂബ് മീഡിയ വ്യക്തമാക്കി. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ ഏകപക്ഷീയനടപടിയുടെ കാരണം എന്താണെന്ന് ഇതേവരേയ്ക്കും വിവരം ലഭിച്ചിട്ടില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കൈയേറ്റമാണിത്. വസ്തുതകളും വാസ്തവങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യം നിർവഹിക്കാൻ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും മാധ്യമ സ്ഥാനപനം പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ മക്തൂബിന്റെ വെബ്‌സൈറ്റിൽ നിന്നും ഇതര സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും വാർത്തകളും റിപ്പോർട്ടുകളും ജനങ്ങളിലേക്ക് എത്തിക്കണമെന്ന് വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും എഡിറ്റോറിയൽ ടീം പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. ദി വയർ വെബ്‌സൈറ്റ് ഇന്ത്യയിൽ കേന്ദ്രസർക്കാർ തടഞ്ഞിട്ടുണ്ട്. ഭരണഘടനാപരമായ അവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യത്തെയും ലംഘിച്ച് ഇന്ത്യയിലുടനീളം ദി വയർ വെബ്‌സൈറ്റ് കേന്ദ്രം തടഞ്ഞിരിക്കുന്നുവെന്ന് ദി വയർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ തങ്ങളുടെ പ്ലാറ്റ്ഫോമിലുള്ള 8,000 ൽ കുറയാത്ത അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും ഈ ഉത്തരവുകളോട് വിയോജിപ്പുണ്ടെങ്കിലും അവ പാലിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും എക്സ് പറഞ്ഞു.
സർക്കാരിന്റെ നിയമപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ചില പത്രപ്രവർത്തകരുടെയും വാർത്താ സ്ഥാപനങ്ങളുടെയും ഇന്ത്യയിൽ അവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച സാഹചര്യത്തിലാണ് എക്‌സിന്റെ വിശദീകരണം. സർക്കാർ പുറപ്പെടുവിച്ച 8,000-ത്തിലധികം ബ്ലോക്ക് ചെയ്യൽ ഉത്തരവുകളിൽ ഭൂരിഭാഗത്തിലും, ഒരു അക്കൗണ്ടിൽ നിന്നുള്ള ഏതൊക്കെ പോസ്റ്റുകളാണ് ഇന്ത്യയുടെ പ്രാദേശിക നിയമങ്ങൾ ലംഘിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *