Your Image Description Your Image Description

ഡല്‍ഹി: പാക് പ്രകോപനത്തിന് കടുത്ത തിരിച്ചടിയാണ് ഇന്ത്യ നൽകുന്നത്. പാകിസ്താന്റെ ആറ് സൈനിക കേന്ദ്രങ്ങള്‍ക്കും സിയാല്‍കോട്ടിലെ വ്യോമ കേന്ദ്രത്തിനും നേര്‍ക്ക് ആക്രമണം നടത്തി. പ്രതിരോധ-വിദേശകാര്യമന്ത്രാലയത്തിന്റെ സംയുക്താ വാര്‍ത്താസമ്മേളനമാണ് ഇക്കാര്യം അറിയിച്ചത്.

പാകിസ്താന്റെ ടെക്‌നിക്കല്‍ ഇന്‍സ്റ്റലേഷനുകള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, റഡാര്‍ സൈറ്റുകള്‍ തുടങ്ങിയവയ്ക്കു നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്.ഇന്ത്യയുടെ വ്യോമതാവളങ്ങള്‍ പാകിസ്താന്‍ ലക്ഷ്യംവെച്ചതിന് പിന്നാലെയായിരുന്നു ഈ തിരിച്ചടി നൽകിയത്.

റഫീഖി, മുറിദ്, ചക്‌ലാല, റഹീം യാര്‍ ഖാന്‍, സുക്കൂര്‍, ചുനിയന്‍ എന്നീ പാക് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയാണ് ഇന്ത്യന്‍ സൈന്യം വ്യോമാക്രമണം വാര്‍ത്താ സമ്മേളത്തില്‍ കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. പസ്‌രുറിലെ റഡാര്‍ സൈറ്റിന് നേര്‍ക്കും സിയാല്‍കോട്ടിലെ വ്യോമതാവളത്തിനു നേര്‍ക്കും ഇന്ത്യ ആക്രമണം നടത്തി. യെന്നും വാർത്താസമ്മേളനം വ്യക്തമാക്കി.

അതെ സമയം, പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിച്ച് തകർത്തുവെന്ന തരത്തിൽ പാക് മാധ്യമങ്ങളടക്കം പ്രചാരണം നടത്തുന്നുണ്ട്. ഇന്ത്യൻ ഊർജ ഇടനാഴിയും പവർ ഗ്രിഡും നിർവീര്യമാക്കിയെന്ന തരത്തിലുള്ള പ്രചാരണവും അടിസ്ഥാനരഹിതമാണ്.

ശ്രീ അമൃത്സർ സാഹിബിന് നേരെ ആക്രമണം നടത്തിയത് ഇന്ത്യ തന്നെയെന്ന പാക് പ്രസ്താവന തെറ്റാണ്. ഇന്ത്യൻ മിസൈലുകൾ അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തിയെന്നും വ്യാജ പ്രചാരണം നടത്തുന്നു. അഫ്ഗാനിൽ കഴിഞ്ഞ കുറച്ച് കാലമായി ആക്രമണം നടത്തിയത് ആരെന്ന് അവർക്ക് തന്നെ അറിയാം എന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *