Your Image Description Your Image Description

ദു​ബൈ: 2024-25 വ​ര്‍ഷ​ത്തെ കേ​ര​ള സി​ല​ബ​സ് എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യി​ല്‍ യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ള്‍ക്ക് മി​ക​ച്ച വി​ജ​യം. 99.12 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലാ​യി 366 ആ​ണ്‍കു​ട്ടി​ക​ളും 315 പെ​ണ്‍കു​ട്ടി​ക​ളു​മു​ള്‍പ്പെ​ടെ 681 വി​ദ്യാ​ര്‍ഥി​ക​ളാ​ണ് ഇ​ക്കു​റി യു.​എ.​ഇ​യി​ല്‍ എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്. അ​ബൂ​ദ​ബി മോ​ഡ​ല്‍ സ്കൂ​ള്‍, ഷാ​ര്‍ജ മോ​ഡ​ല്‍ സ്കൂ​ള്‍, ഫു​ജൈ​റ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ തു​ട​ങ്ങി​യ​വ നൂ​റു​മേ​നി വി​ജ​യം വ​രി​ച്ചു. ദു​ബൈ ന്യൂ ​ഇ​ന്ത്യ​ന്‍ മോ​ഡ​ല്‍ സ്കൂ​ളി​ല്‍ 132 പേ​രി​ല്‍ 131 പേ​രാ​ണ് വി​ജ​യം വ​രി​ച്ച​ത്.ഒ​മ്പ​ത് പേ​ര്‍ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. ദു​ബൈ ഗ​ള്‍ഫ് മോ​ഡ​ല്‍ സ്കൂ​ളി​ല്‍ 124 പേ​രി​ല്‍ 119 പേ​ര്‍ വി​ജ​യി​ച്ചു.

നാ​ലു​പേ​ര്‍ക്കാ​ണ് സ​മ്പൂ​ര്‍ണ എ ​പ്ല​സ്. അ​ബൂ​ദ​ബി മോ​ഡ​ല്‍ സ്കൂ​ളി​ല്‍ 189 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ല്‍ എ​ല്ലാ​വ​രും വി​ജ​യി​ച്ചു. 62 വി​ദ്യാ​ര്‍ഥി​ക​ള്‍ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്​ നേ​ടി. ഷാ​ര്‍ജ മോ​ഡ​ല്‍ സ്കൂ​ള്‍ സ​മ്പൂ​ര്‍ണ വി​ജ​യം നേ​ടി. 50 പേ​രാ​ണ് ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ആ​റു​പേ​ര്‍ സ​മ്പൂ​ര്‍ണ എ ​പ്ല​സ് നേ​ടി. റാ​ക് ന്യൂ ​ഇ​ന്ത്യ​ന്‍ ഹൈ​സ്കൂ​ളി​ല്‍ 59 പേ​രി​ല്‍ 57 വി​ദ്യാ​ര്‍ഥി​ക​ള്‍ മി​ക​ച്ച വി​ജ​യം നേ​ടി. ഒ​രു വി​ദ്യാ​ര്‍ഥി​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ ല​ഭി​ച്ചു. ഉ​മ്മു​ല്‍ഖു​വൈ​ന്‍ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ല്‍ 41 പേ​രി​ല്‍ 40 പേ​ര്‍ വി​ജ​യം നേ​ടി. ഫു​ജൈ​റ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ നൂ​റു ശ​ത​മാ​ന​മാ​ണ്​ വി​ജ​യം.

Leave a Reply

Your email address will not be published. Required fields are marked *