Your Image Description Your Image Description

മാക്സി സ്‌കൂട്ടര്‍ എന്ന് പറയുമ്പോള്‍ ഇന്ത്യക്കാരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളില്‍ ഒന്നാണ് യമഹ എയ്റോക്സ. ഇപ്പോള്‍ എയ്റോക്സ് 155 വേര്‍ഷന്‍ S മാക്സി-സ്‌കൂട്ടറിന്റെ 2025 പതിപ്പ് പുതിയ കളര്‍ ഓപ്ഷനുകളും പുതുക്കിയ ഗ്രാഫിക്സുകളുമായി പുറത്തിറക്കിയിരിക്കുകയാണ് യമഹ ഇന്ത്യ.
വാഹനത്തിന്റെ ടോപ്പ്-സ്‌പെക്ക് ‘S’ ട്രിമ്മില്‍ ചെറിയ പരിഷ്‌കാരങ്ങളും കോസ്‌മെറ്റിക് നവീകരണങ്ങളും ഉള്‍പ്പടെ വരുത്തിയിട്ടുണ്ട്.

ടോപ്പ്-സ്‌പെക്ക് എയ്റോക്സ് 155 ടന്, ഗ്രേ വെര്‍മില്ല്യണ്‍ നിറത്തിന് പകരമായി പുതിയ ഐസ് ഫ്‌ലൂ വെര്‍മില്ല്യണ്‍ കളര്‍ ഓപ്ഷനാണ് നല്‍കിയിരിക്കുന്നത്. ഐക്കണിക് റേസിംഗ് ബ്ലൂ സ്‌കീം തുടര്‍ന്നും ലഭ്യമാണെങ്കിലും, യമഹ ഈ ഷേഡില്‍ പുതിയ ബോഡി ഗ്രാഫിക്‌സ് ചേര്‍ത്തിട്ടുണ്ട്. അതേസമയം, സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ മെറ്റാലിക് ബ്ലാക്ക് പെയിന്റില്‍ തുടര്‍ന്നും ലഭിക്കും.

സാങ്കേതിക കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്. 155 സിസി ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 14.75 ബിഎച്ച്പി പവറും 13.9 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം ഈ എന്‍ജിന്‍ ഇപ്പോള്‍ OBD2B മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്.

പൊസിഷന്‍ ലാമ്പുകളോടുകൂടിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടിഫങ്ഷന്‍ കീ, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം, സൈഡ്-സ്റ്റാന്‍ഡ് എന്‍ജിന്‍ ഇമ്മൊബിലൈസര്‍, സിംഗിള്‍-ചാനല്‍ എബിഎസ് തുടങ്ങിയ സൗകര്യങ്ങള്‍ എയ്റോക്സില്‍ തുടര്‍ന്നും ലഭിക്കും. ഒട്ടേറെ ഫംങ്ഷനുകള്‍ അണ്‍ലോക്ക് ചെയ്യുന്ന ഒരു സ്മാര്‍ട്ട് കീ ‘എസ്’ വേരിയന്റില്‍ നല്‍കിയിട്ടുണ്ട്.

bal R15, MT-15 എന്നിവയുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള എയ്റോക്സ് 155-ല്‍, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും ഡ്യുവല്‍ റിയര്‍ സ്പ്രിങ്ങുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 14 ഇഞ്ച് അലോയ് വീലുകളാണ് ഈ മാക്സി സ്‌കൂട്ടറിലുള്ളത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ഉണ്ട്.

എയ്റോക്സിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1,50,130 രൂപയും എസ് ട്രിമ്മിന് 1,53,430 രൂപയുമാണ് വില (എക്‌സ്‌ഷോറൂം). കഴിഞ്ഞ മാസം എയ്റോക്സിന്റെ വില കമ്പനി വര്‍ധിപ്പിച്ചിരുന്നു. അതിനാല്‍ വാഹനത്തിന്റെ പുത്തന്‍ പതിപ്പിന് വില വര്‍ധിപ്പിക്കേണ്ടതില്ലെന്ന് യമഹ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *