Your Image Description Your Image Description

കാളികാവ്(മലപ്പുറം): പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചും മതഭീകരതയെയും ലഹരി വസ്തുക്കളെയും എതിര്‍ത്തും വിവാഹവേദിയില്‍ സ്‌നേഹപ്രതിജ്ഞ ചൊല്ലി വധുവും വരനും. ആഘോഷത്തില്‍ പങ്കെടുത്തവരെല്ലാം അത് ഏറ്റു ചൊല്ലി. ചോക്കാട് പഞ്ചായത്തിലെ വാളാഞ്ചിറ അഷ്‌റഫിന്റെ മകള്‍ നിദാ ഷെറിന്റെയും കരുവാരക്കുണ്ട് കേരളയിലെ ഇസ്ഹാഖിന്റെ മകന്‍ മുഹമ്മദ് ഹിഷാമിന്റെയും വിവാഹ വേദിയിലായിരുന്നു ഈ സ്‌നേഹപ്രതിജ്ഞ.

വധൂവരന്മാര്‍ക്കൊപ്പം ബന്ധുക്കളും വേദിയില്‍ക്കയറി പ്രതിജ്ഞ ഏറ്റുചൊല്ലി. പതിവ് വിവാഹച്ചടങ്ങില്‍നിന്ന് വേറിട്ട പരിപാടിയുടെ ഗൗരവം ഉള്‍ക്കൊണ്ട സദസ്യര്‍ ഒന്നടങ്കം ഇതില്‍ പങ്കാളികളായി. വധുവിന്റെ പിതൃസഹോദരന്‍ ചോക്കാട് മുന്‍ ഗ്രാമപ്പഞ്ചായത്ത് അംഗം വളാഞ്ചിറ ബഷീറാണ് മാതൃകാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. എ.പി. അനില്‍കുമാര്‍ എംഎല്‍എ, ജില്ലാപഞ്ചായത്തംഗം കെ.ടി. അജ്മല്‍, വാളാഞ്ചിറ ബഷീര്‍, ലഹരി വിരുദ്ധ സമിതി സംസ്ഥാന പ്രതിനിധി പി.പി. അലവിക്കുട്ടി, ഇ.പി. യൂസുഫ് ഹാജി, ഇ.പി. ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *