Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധ സാഹചര്യം നിലനിൽക്കുന്നതിനാൽ പരീക്ഷകൾ മാറ്റിവെച്ചതായി യുജിസിയുടെ പേരിൽ വ്യാജ നോട്ടീസ്. സമൂഹ മാധ്യമങ്ങളിലൂടെ ഇത് വ്യാപകമായി പ്രചരിച്ചതോടെ വിദ്യാർത്ഥികളും ആശങ്കയിലായി. നിലവിൽ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് യുജിസി വ്യക്തമാക്കി. അറിയിപ്പുകൾ യുജിസി വെബ്സൈറ്റിലൂടെ മാത്രമായിരിക്കും പുറത്തു വിടുക എന്നും യുജിസി അറിയിച്ചു.

അതേസമയം, ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ സ്കൂളുകൾ അടച്ചു. പാക് അതിർത്തിയിലുള്ള 6 ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക, അമൃത്സർ, ഗുരുദാസ്പൂർ, തരൻ താരൻ എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ ജോധ്പൂരിൽ സ്കൂളുകൾക്ക് അവധി നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഉണ്ടായിരിക്കില്ല.

അങ്കണവാടി ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കി. ജമ്മു കശ്മീരിലെ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് അവധി നൽകരുതെന്ന് നിർദേശം. അടിയന്തര സാഹചര്യത്തിൽ മാത്രമേ അവധി നൽകാവൂ എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജീവനക്കാർക്ക് അവധി നൽകുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *