Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം നാളെ(വെ​ള്ളി​യാ​ഴ്ച) പ്ര​സി​ദ്ധീ​ക​രി​ക്കും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ പി.​ആ​ർ ചേം​ബ​റി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും. കേ​ര​ള​ത്തി​ലെ 2964 ഉം ​ല​ക്ഷ​ദ്വീ​പി​ലെ ഒ​മ്പ​തും ഗ​ൾ​ഫി​ലെ ഏ​ഴും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 427021 പേ​രാ​ണ്​ ഇ​ത്ത​വ​ണ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം 99.69 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇതിനൊപ്പം പ്രഖ്യാപിക്കും. https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തു​ട​ങ്ങി​യ വെ​ബ്​​സൈ​റ്റു​ക​ളി​ൽ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ഫ​ലം ല​ഭ്യ​മാ​കും.

Leave a Reply

Your email address will not be published. Required fields are marked *