Your Image Description Your Image Description

ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ ചാണകം മനക്കുമെന്നൊരു ചൊല്ലുണ്ട്. നമ്മൾ എന്തോ ആയിക്കോട്ടെ.. ചുറ്റിലുമുള്ള സാഹചര്യം.. അല്ലെങ്കിൽ നമ്മൾ കൂടുന്ന കൂട്ടുകെട്ടുകൾ നമ്മുടെ സ്വഭാവത്തെയും ജീവിതത്തെയും ബാധിക്കുമെന്ന് സാരം. കോൺഗ്രസിനോട് ഏറ്റവും കൂടുതൽ ചേർന്ന് നിൽക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. അവരെ എല്ലാം കൊണ്ടും ഫോളോ ചെയുന്ന പാർട്ടി. അപ്പോൾ പിന്നെ അവരുടെ സ്വഭാവം കൂടി ഫോളോ ചെയുമ്പോൾ തെറ്റു പറയാൻ പറ്റില്ലല്ലോ.
കോൺഗ്രസിൽ എന്നും അടിയാണ്. അത് കണ്ടതുകൊണ്ടു മാത്രമാവും മുസ്ലിം ലീഗിലും ഇപ്പോൾ അത് തന്നെയാണ് അവസ്ഥ. അടുത്ത സാമ്യം എന്താണെന്നു വെച്ചാൽ ഇവർ രണ്ടു കൂട്ടരും പാർട്ടിക്കുള്ളിൽ എന്ത് പ്രശ്നമുണ്ടായാലും അത് പരിഹരിക്കാൻ വരുന്നത് നാട്ടുകാരുടെ അടുത്തേക്കാണ്. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് പത്ര സമ്മേളനം നടത്തുക… പൊതു ഇടങ്ങളിൽ പ്രസംഗിക്കുമ്പോൾ ഒപ്പം പ്രവർത്തിക്കുന്നവരെ കുറ്റം പറയുക.. തുടങ്ങിയ കുല്സിത പ്രവൃത്തികളാണ് ഇവരുടെ പ്രധാന മുഖമുദ്ര.
ലീഗ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.സി മുജിബ് റഹ്‌മാനെ സസ്പെൻ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നേതൃത്വത്തിനെതിരെ വെല്ലുവിളിച്ചു കൊണ്ടുള്ള പരസ്യ പ്രകടനമാന് അണികൾ കാഴ്ച വെച്ചത്. പി എം എ സലാമിനെയും, പാറക്കൽ അബ്ദുള്ളയുടെയും പേരെടുത്ത് പറഞ്ഞായിരുന്നു പ്രകടനം.
നേതൃത്വത്തിന് തെറ്റു പറ്റിയാൽ തിരുത്തേണ്ടത് അണികൾ തന്നെ. അക്കാര്യത്തിൽ ഒരു സംശയവുമില്ല. അഭിപ്രായ സ്വാതന്ത്ര്യവും എല്ലാവര്ക്കും വേണം. കാരണം ആരും ആരുടേയും അടിമകൾ ഒന്നുമല്ല. പക്ഷെ ഈ അഭിപ്രായ പ്രകടനം ഇവർക്കൊക്കെ പാർട്ടിക്കുള്ളിൽ നടത്തിയാലെന്താ? എന്തിനാണ് ഇങ്ങനെ ജനങ്ങളുടെ മുൻപിൽ വന്നു വിഴുപ്പലക്കുന്നത്? ഇതുകൊണ്ടു എന്ത് നേട്ടമാണ് ഇവർക്ക് ഉണ്ടാവുന്നത്? പാർട്ടി പിളരും എന്നതാണോ ഇവരൊക്കെ കാണുന്ന നേട്ടം?
പാർട്ടിക്കുള്ളിൽ അച്ചടക്കമില്ലാത്തതിന്റെ പ്രധാന പ്രശ്നമാണിത്. ഒരു കാര്യം വരുമ്പോൾ അതിനു കൂടെ നിൽക്കാതെ പുറത്തു നിന്നും മൊത്തം പാർട്ടി സിസ്റ്റത്തിനെ പോലും തള്ളി പറയുന്നവനെ മറ്റെന്തു വിളിക്കാനാണ്.
അതേസമയം നേതൃമാറ്റ വിവാദത്തിൽ മറുവിഭാഗത്തിനെതിരെ പോരിന് ഒരുങ്ങി കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ കഴിഞ്ഞ ദിവസവും സുധാകരനെ പിന്തുണച്ച് വമ്പൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. ‘കേരളത്തിലെ കോൺഗ്രസിന് ഉർജ്ജം പകരാൻ ഉർജ്ജസ്വലതയുള്ള നേതാവ് കെ എസ് തുടരണ’മെന്നാണ് ഫ്‌ളക്‌സ് ബോർഡിൽ പറയുന്നത്. കെ എസ് യു, യൂത്ത് കോൺഗ്രസ് സംഘനകളുടെ പേരിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം കെപിസിസി ഓഫീസിന് മുന്നിലും സുധാകരനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. ‘കെ എസ് തുടരണം’ എന്ന തലക്കെട്ടിലായിരുന്നു ബോർഡ്. ‘കെ സുധാകരൻ തുടരട്ടെ, പിണറായി ഭരണം തുലയട്ടെ’ എന്നാണ് ബോർഡിലെ വാചകം. കോൺഗ്രസിന് ഊർജ്ജം പകരാൻ ഊർജ്ജസ്വലതയുള്ള നേതാവെന്നും സുധാകരനെ പിന്തുണച്ച് ഫ്‌ളക്‌സിൽ എഴുതിയിട്ടുണ്ട്. കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പേരിലാണ് ബോർഡ്.

കെപിസിസി പ്രസിഡന്റായി സുധാകരൻ തുടരട്ടെ എന്ന് ഫ്‌ലക്‌സിൽ പറയുന്നു. യുദ്ധം ജയിച്ചു മുന്നേറുമ്പോൾ സൈന്യാധിപനെ പിൻവലിക്കുന്നത് എതിർപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കുന്നതിനു തുല്യമാണെന്നും ഫ്‌ളക്‌സിലുണ്ട്.സേവ് കോൺഗ്രസ് കാസർകോട് എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്. കണ്ണൂർ പയ്യന്നൂരിലും സുധാകരനെ അനുകൂലിച്ചു പോസ്റ്ററുകൾ പതിച്ചു, ജനനായകൻ കെഎസ് തുടരണം എന്നാണ് പോസ്റ്ററിൽ ഉള്ളത്.”കോൺഗ്രസ് പോരാളികൾ ‘ എന്ന പേരിലാണ് പോസ്റ്ററുകൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *