Your Image Description Your Image Description

ഏഷ്യാനെറ്റ് ചാനലിൽ കൂട്ടപിരിച്ചുവിടൽ നടത്തി രാജിവ് ചന്ദ്രശേഖർ. മോദി സ്തുതി പാടാത്ത വരെയൊന്നും ചാനലു വേണ്ട എന്ന കടുത്ത നിലപാടിലാണ് രാജീവ് മുന്നോട്ടുപോകുന്നത്. ബിജെപി അനുഭാവികൾ മാത്രം മാധ്യമപ്രവർത്തനം നടത്തിയാൽ മതി എന്നുള്ള ധാർഷ്ട്യം ആണ് രാജീവിന്റെ ഈ നടപടിക്ക് പിന്നിൽ എന്ന് പറയാതെ വയ്യ. നിഷ്പക്ഷമായ വിമർശനം നടത്തുന്ന മാധ്യമപ്രവർത്തകരുടെ നാവ് അരിയാനുള്ള നടപടിയാണ് രാജീവ് ഇത്തരത്തിൽ ചെയ്യുന്നത്. ശക്തമായ ഭാഷയിൽ മോദിയുടെ കൊള്ളരുതായ്മകളെ കുറച്ച് പറഞ്ഞവരെയൊക്കെ പിടിച്ചു പുറത്താക്കിയും വായ അടപ്പിച്ചും രാജീവ് ചന്ദ്രശേഖർ മാധ്യമലോകത്ത് മോദിയെ ശുദ്ധീകരണം നടത്തി എടുക്കുകയാണ്. ശക്തമായ പിണറായി വിരുദ്ധത പടർത്തി കേരളത്തിലെ പൊതുജനത്തിന്റെ മനസ്സിലേക്ക് മോദിയുടെ മഹാ ധീരതയും മഹാമനസ്കതയും എന്നു പറഞ്ഞുള്ള പോളി വാർത്തകൾ പടച്ചുവിടാൻ വേണ്ടി മാധ്യമ ലോകത്തെ മുഴുവൻ തന്റെ സാമ്രാജ്യം ആക്കി മാറ്റിയെടുക്കാനുള്ള പ്രയത്നത്തിലാണ് രാജീവ് ചന്ദ്രശേഖർ. രാജീവിനെപ്പോലെ ഒരാളെ കേരളത്തിന്റെ ബിജെപി പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ ആക്കി കൊണ്ടുവന്നപ്പോൾ തന്നെ മാധ്യമ ലോകത്തുള്ള തങ്ങളുടെ പിടി ശക്തമായി മുറുക്കാൻ ആണ് മോദി സർക്കാർ തീരുമാനിച്ചത് എന്നുള്ള അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു എന്നാൽ ഇപ്പോൾ അതിനെയൊക്കെ ശരിവെക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആണ് രാജീവ് നടത്തിക്കൊണ്ടിരിക്കുന്നത്. വാർത്തകൾ വസ്തുനിഷ്ഠമായും നിഷ്പക്ഷമായും ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാനുള്ള എല്ലാ വഴികളും അടച്ചും ശബ്ദിക്കുന്നവരെ അടിച്ചമർത്തിയും കേരളത്തിൽ മോദിക്കെതിരെയുള്ള എല്ലാ പ്രചാരണങ്ങളും ഇല്ലാതാക്കി അടുത്ത പ്രാവശ്യം അധികാരം പിടിക്കാനുള്ള വലയുകയാണ് ബുദ്ധിപൂർവ്വം ബിജെപി അധ്യക്ഷൻ.ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസിൽ കൂട്ടപ്പിരിച്ചു വിടൽ തുടരുകയാണ്. സ്ഥാപനത്തിലെ ജീവനക്കാരെ പിരിച്ചു വിടുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്.ഓൺലൈനിലെ കൂട്ടപ്പിരിച്ചുവിടൽ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് യൂണിയൻ ചന്ദ്രശേഖറിന് കത്ത് നൽകിയത്. വിഷയം പരിഗണിച്ചില്ലെങ്കിൽ സമരപരിപാടികളിലേക്ക് പോകുമെന്നും കത്തിൽ വ്യക്തമാക്കുന്നു.മലയാളത്തിൽ അറിയിച്ചിലും പ്രേക്ഷക സ്വാധീനത്തിലും സാമ്പത്തികശേഷിയിലും ഏറ്റവും മുന്നിൽ നിൽക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓൺലൈൻ വിഭാഗത്തിലെ ജീവനക്കാരിൽ വലിയൊരു വിഭാഗത്തെ കൂട്ടത്തോടെ പിരിച്ചുവിടാൻ നടപടി തുടങ്ങി എന്ന വിവരം ഏറെ ഞെട്ടിപ്പിക്കുന്നതും പ്രതിഷേധകരവുമാണ് ഔദ്യോഗികമായി നിഷേധിക്കപ്പെടുമ്പോഴും തൊഴിലാളികളെ പുകച്ച് പുറത്തു ചാടിക്കാനുള്ള നീക്കങ്ങൾ പലവിധത്തിൽ കൊണ്ടു പിടിച്ചു നടക്കുന്ന തായും അറിയുന്നു ജീവനക്കാരുടെ പെർഫോമൻസ് സ്ഥാപനത്തിന്റെ സാമ്പത്തിക അവസ്ഥയിലോ പ്രശ്നങ്ങളില്ലാതെ ഇരിക്കുകയാണ് ഈ നീക്കം എന്നത് അങ്ങേയറ്റം ഉത്കണ്ഠാജനകമാണ് അടിക്കടി അധികാരികൾ വർദ്ധിപ്പിച്ചു നൽകുന്ന ടാർജറ്റുകളെല്ലാം അത്യധ്വാനം ചെയ്തു സാക്ഷാത്കരിച്ചു കൊണ്ടിരിക്കുന്ന ജീവനക്കാരെയാണ് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഒഴിവാക്കാൻ നീക്കം തുടങ്ങിയിരിക്കുന്നത് ഇവരുടെ കഠിനാധ്വാനത്തിന്റെ ബലത്തിലാണ് ഏഷ്യാനെറ്റ് ഓൺലൈൻ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഓൺലൈൻ വാർത്താ പോർട്ട് ആയി വളരുകയും ആസ്ഥാനം തുടർച്ചയായി നിലനിർത്തുകയും ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ഇത്തരം ഒരു മനുഷ്യത്വരഹിതവും തൊഴിലാളി വിരുദ്ധവുമായ നടപടി സ്ഥാപനത്തിനു തന്നെ ചീത്ത പേരുണ്ടാക്കാനേ ഉപകരിക്കും കേരളത്തിലെ വർക്കിംഗ് ജേണലിസ്റ്റുകളുടെ ഏക സംഘടനയായ കേരള പത്രപ്രവർത്തക യൂണിയൻ ഹീ നീക്കത്തിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു ഏഷ്യാനെറ്റ് ഓൺലൈനിൽ തന്നെ ഞങ്ങൾക്ക് 25 ഓളം അംഗങ്ങളുണ്ട് പിരിച്ചുവിടൽ നീക്കം അടിയന്തരമായി അവസാനിപ്പിക്കുന്നതിനും സ്ഥാപനത്തിലെ തൊഴിലാളി സൗഹൃദാന്തരീക്ഷം വീണ്ടെടുക്കുന്നതിനും അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു പിരിച്ചുവിടൽ നീക്കത്തിനെതിരെയും അംഗങ്ങളായ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിനും യൂണിയൻ ഏത് വിധ ശ്രമങ്ങളുമായും മുന്നിൽ ഉണ്ടാകുമെന്നും അറിയിക്കുന്നു എന്നാണ് കത്തിൽ പറയുന്നത് .മറ്റ് ഭൗതികപരമായ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനു കാരണം മോദി സർക്കാരിനെ സ്തുതിച്ചുകൊണ്ട് സത്യത്തിന് നിരക്കാത്ത വാർത്ത ചെയ്യാനുള്ള പലരുടെയും വിമുഖത തന്നെയാണ്. മാധ്യമപ്രവർത്തകരെ സമ്മർദ്ദത്തിലാക്കി കേരളത്തിലെ ബിജെപി പ്രചരണം നടത്താനും മാധ്യമപ്രവർത്തകരെ ബിജെപി പ്രചരണത്തിന്റെ ആയുധമാക്കി മാറ്റാനുമുള്ള രാജീവ് ചന്ദ്രശേഖരനെ പോലെയുള്ള കുത്തക മുതലാളിമാരുടെ ശ്രമം അവസാനിപ്പിക്കണമെന്ന് തന്നെയാണ് സംഘടനയ്ക്ക് പറയാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *