Your Image Description Your Image Description

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ശക്തമായി തിരിച്ചടിച്ച ഇന്ത്യയുടെ പ്രതിരോധത്തിൽ ഭീതിയിലായി പാകിസ്ഥാൻ. തിരിച്ചടിക്ക് പിന്നാലെ പാർലമെന്റ് സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് പാകിസ്ഥാൻ എംപി താഹിർ ഇഖ്ബാൽ. ദൈവം പാകിസ്ഥാനെ രക്ഷിക്കട്ടെ എന്ന് പറഞ്ഞായിരുന്നു എംപിയുടെ പൊട്ടിക്കരച്ചിൽ. പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ, ദൈവം രക്ഷിക്കട്ടെ എന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. മുൻപ് സൈന്യത്തിൽ ആയിരുന്നു താഹിർ ഇഖ്ബാൽ. പിന്നീട് രാഷ്ട്രീയത്തിലേക്ക് വരികയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടും എന്നതിനെ സംബന്ധിച്ച് പാകിസ്ഥാൻ നിലവിൽ ആശങ്കയിലാണ്.

ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ അതിർത്തിയിൽ പല തവണ പാകിസ്ഥാൻ പ്രകോപനം നടത്തിയിരുന്നു. ഷെല്ലാക്രമണത്തിൽ ഗ്രാമീണർ മരിക്കുകയും ഒട്ടേറെ പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം ഉൾപ്പെടെ തകർന്ന് തരിപ്പണമായി. ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണ നീക്കം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *