Your Image Description Your Image Description
Your Image Alt Text
പാലക്കാട്: സുസ്ഥിര തൃത്താല കര്മ്മ പദ്ധതിയുടെ ഭാഗമായി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില് നാളെ (ജനുവരി 11) രാവിലെ 10.30 ന് പട്ടിത്തറ പഞ്ചായത്തിലെ കോട്ടപ്പാടം പാടശേഖരത്തില് പ്രദര്ശനത്തോട്ടം കൊയ്ത്തുത്സവം സംഘടിപ്പിക്കുന്നു.
തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിര്വഹിക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന അധ്യക്ഷയാകും. പരിപാടിയുടെ ഭാഗമായി സോയില് ഹെല്ത്ത് കാര്ഡ് വിതരണം, സ്‌കൂളിലേക്ക് പച്ചക്കറി തൈവിതരണം, കര്ഷകര്ക്കുള്ള പരിശീലന പരിപാടി എന്നിവ ഉണ്ടാകും.
സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ പഞ്ചായത്തുകളില് ബോധവത്ക്കരണ ക്ലാസുകള്, ഒരു ലക്ഷം തെങ്ങിന് തൈ നടീല്, മാലിന്യമുക്ത തൃത്താല ക്യാമ്പയിന് പ്രവര്ത്തനങ്ങള്, പൊതുകുളം, കൃഷികുളം, മഴക്കുഴി, കമ്പോസ്റ്റ് പിറ്റ്, സോക്പിറ്റ് നിര്മാണം, കിണര് റീചാര്ജിങ്, പച്ചത്തുരുത്തുകള്, മണ്ണ് പരിശോധന എന്നിവയെല്ലാം പുരോഗമിക്കുന്നുണ്ട്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില് പ്രാരംഭഘട്ടത്തില് തെരഞ്ഞെടുത്തിട്ടുള്ള എട്ട് സൂക്ഷ്മ നീര്ത്തടങ്ങളിലായി രണ്ട് കോടിയുടെ മണ്ണ്-ജല സംരക്ഷണ പ്രവര്ത്തനങ്ങളും നടന്നുവരുന്നു.
ഉദ്ഘാടന പരിപാടിയില് മണ്ണ് പര്യവേക്ഷണം ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര് പി.ഡി രേണു പദ്ധതി വിശദീകരിക്കും. നവകേരള കര്മ്മപദ്ധതി ജില്ലാ കോ-ഓര്ഡിനേറ്റര് പി. സൈതലവി സുസ്ഥിര തൃത്താല പദ്ധതി വിശദീകരിക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര് കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം വി.പി ഷാനിബ, പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്, ജനപ്രതിനിധികള്, ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *