Your Image Description Your Image Description
Your Image Alt Text

രാജ്യത്ത് എല്ലാ സർക്കാർ-എയ്ഡഡ് സ്ഥാപനങ്ങളിലും ഓൺലൈൻ സ്കൂൾ പ്രവേശനം നടപ്പാക്കണമെന്ന് വിദ്യാഭ്യാസമന്ത്രാലയം. രാജ്യത്തെ സ്കൂൾവിദ്യാർഥികൾക്ക് ഏകീകൃത തിരിച്ചറിയൽനമ്പർ നൽകുന്ന പദ്ധതി 2026-ൽ നടപ്പാക്കുന്ന മുറയ്ക്ക് ഓൺലൈൻ പ്രവേശനനടപടികളും പൂർത്തിയാക്കാനാണ് നിർദേശം. ഒരു രാജ്യം, ഒരു ഐ.ഡി എന്ന പദ്ധതി പ്രകാരം ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക്ക് അക്കൗണ്ട് രജിസ്ട്രി രൂപവത്കരിച്ച് പ്രീപ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസതലംവരെ ഉപയോഗിക്കാനുള്ള ഏകീകൃതനമ്പർ തയ്യാറാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

കുട്ടിയുടെ മുഴുവൻ വിദ്യാഭ്യാസരേഖയും സൂക്ഷിക്കുന്ന എജ്യുലോക്കറാണിത്. അതിനാൽത്തന്നെ ഇത് ജീവിതകാലം മുഴുവൻ ഉപയോഗിക്കാവുന്ന തിരിച്ചറിയൽരേഖയാകും. ഉയരം, രക്തഗ്രൂപ്പ് തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ ശേഖരിക്കും. ആധാറിലെ അടിസ്ഥാനവിവരങ്ങൾ ഉപയോഗിച്ചാണ് കാർഡ് പ്രാഥമികമായി തയ്യാറാക്കുക. സ്കൂളുകളാണ് ഇതിന്റെ നടപടികൾ ചെയ്യുന്നത്. ജില്ലാ ഇൻഫർമേഷൻ ഫോർ എജ്യുക്കേഷൻ പോർട്ടലിലാണ് ഈ വിവരങ്ങളെല്ലാം സൂക്ഷിക്കുക. വിദ്യാർഥിയുടെ കൊഴിഞ്ഞുപോക്ക്, തൊഴിൽലഭ്യത തുടങ്ങിയ വിവരങ്ങൾ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *