Your Image Description Your Image Description
Your Image Alt Text

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബാക്കിയുള്ള ബലപ്പെടുത്തല്‍ ജോലികള്‍ ഇനിയും വൈകിപ്പിക്കരുതെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍.കേരളം ആവശ്യപ്പെടുന്ന സമഗ്ര സുരക്ഷാ വിലിരുത്തല്‍ അത് കഴിഞ്ഞാണ് നടത്തേണ്ടത്. ബലപ്പെടുത്തല്‍ ജോലികള്‍ക്ക് 2006 മുതല്‍ കേരളം തടസ്സംനില്‍ക്കുകയാണ്. അതിനാല്‍ സുരക്ഷാവിലയിരുത്തല്‍ നടത്താന്‍ മേല്‍നോട്ടസമിതിക്ക് നിര്‍ദേശം നല്‍കണമെന്ന കേരളത്തിന്റെ അപേക്ഷ തള്ളണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാപരിശോധന സംബന്ധിച്ച് ഡോ. ജോ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ കേരളം നല്‍കിയ സത്യവാങ്മൂലത്തിനാണ് തമിഴ്‌നാട് മറുപടി ഫയല്‍ചെയ്തത്. അണക്കെട്ട് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ വിവിധ നിര്‍ദേശങ്ങള്‍ കേരളം പാലിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ചൂണ്ടിക്കാട്ടി. കേന്ദ്ര ജലകമ്മിഷന്‍, വിദഗ്ധസമിതി, ഉന്നതാധികാരസമിതി എന്നിവ ശുപാര്‍ശചെയ്ത ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയാക്കണം.

Leave a Reply

Your email address will not be published. Required fields are marked *