Your Image Description Your Image Description

റാൽഫ് ഫിയന്നസിന്റെ പൊളിറ്റിക്കൽ ത്രില്ലർ ‘കോൺക്ലേവ്’ ഇന്ത്യൻ ഒ.ടി.ടിയിലേക്ക്. പ്രൈം വിഡിയോയിലാണ് സ്ട്രീമിങ്.

എഡ്വേർഡ് ബെർഗർ സംവിധാനം ചെയ്ത് റാൽഫ് ഫിയന്നസ്, സ്റ്റാൻലി ടുച്ചി, ഇസബെല്ല റോസെല്ലിനി എന്നിവർ അഭിനയിച്ച കോൺക്ലേവ് അന്താരാഷ്ട്ര തലത്തില്‍ വിവിധ ചലച്ചിത്ര മേളകളില്‍ നിരൂപക പ്രശംസ നേടിയിരുന്നു. മികച്ച ചിത്രം, മികച്ച നടൻ, മറ്റ് നിരവധി പ്രധാന വിഭാഗങ്ങൾക്കുള്ള അക്കാദമി അവാര്‍ഡ് നോമിനേഷനുകളും ചിത്രം നേടിയിരുന്നു. ആമസോണ്‍ പ്രൈം വിഡിയോയിലും ഇന്ത്യയിലെ വിവിധ പി.വി.ഒ.ഡി പ്ലാറ്റ്‌ഫോമുകളിലും കോൺക്ലേവ് നിലവിൽ ലഭ്യമാണ്.

ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്ന് 2024ൽ പുറത്തിറങ്ങിയ ‘കോൺക്ലേവ്’ സിനിമ കാണുന്നവരുടെ എണ്ണം വർധിച്ചു. സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ നിരവധി പേരാണ് ഇതുവരെ ചിത്രം കണ്ടതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 283 ശതമാനമാണ് വർധനവ് ഉണ്ടായത്. ഫ്രാൻസിസ് മാർപാപ്പയുടെ മരണദിവസം മാത്രം കാഴ്ചക്കാരുടെ എണ്ണം 6.9 ദശലക്ഷം കടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *