Your Image Description Your Image Description
Your Image Alt Text

ജോലിഭാരം കുറയ്ക്കാന്‍ പൈലറ്റുമാരുടെയും കാബിന്‍ ക്രൂ അംഗങ്ങളുടെയും ജോലിസമയം പരിഷ്കരിച്ച് ഡി.ജി.സി.എ.യുടെ ഉത്തരവിറങ്ങി.നാഗ്പുര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പ് ഹൃദയാഘാതത്തില്‍ ഇന്‍ഡിഗോ പൈലറ്റ് മരിച്ച സംഭവത്തിനുപിന്നാലെയാണ് ഡി.ജി.സി.എ.യുടെ ഇടപെടല്‍. പൈലറ്റുമാരുടെ പ്രതിവാര വിശ്രമസമയം 36 മണിക്കൂറില്‍നിന്ന് 48 മണിക്കൂറായി ഉയര്‍ത്തിയിട്ടുണ്ട്.

ജോലിസമയത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന വിമാനക്കമ്പനികളുടെ റോസ്റ്ററുകളും ആരോഗ്യ റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ് ഡി.ജി.സി.ഐ. പൈലറ്റുമാരുടെ ജോലിസമയം ക്രമീകരിച്ചത്. വ്യോമയാനമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത വിധത്തില്‍ പൈലറ്റുമാരുടെ ജോലിസമയം ക്രമീകരിക്കുന്നതിന് 2024 ജൂണ്‍ ഒന്നിനുള്ളില്‍ പരിഷ്കരിച്ച നിയമങ്ങള്‍ നടപ്പാക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് ഡി.ജി.സി.എ. നിര്‍ദേശംനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *