Your Image Description Your Image Description

ൺപ്ലസ് നോർഡ് 4-ന്‍റെ പിൻഗാമിയായി വൺപ്ലസ് നോർഡ് 5 കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. നോര്‍ഡ് 5-ല്‍ 6,650 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കാം എന്നാണ് റിപ്പോർട്ട്. നോർഡ് 4-ന്‍റെ 5,500 എംഎഎച്ച് ബാറ്ററി ശേഷിയേക്കാൾ ഗണ്യമായ വർധനവാണിത്. ഇതിന്‍റെ ആഗോള പതിപ്പ് ചൈനയിൽ ഉടൻ ലോഞ്ച് ചെയ്യാൻ സാധ്യതയുള്ള വൺപ്ലസ് എയ്‌സ് സീരീസ് ഫോണിന്‍റെ റീബ്രാൻഡഡ് വേരിയന്‍റായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഉൽപ്പന്നങ്ങളുടെ പരിശോധന, സർട്ടിഫിക്കേഷൻ എന്നിവയ്ക്കുള്ള സ്ഥാപനമായ ടിയുവി റൈൻലാൻഡ് വെബ്‌സൈറ്റിലാണ് വൺപ്ലസ് നോർഡ് 5 ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് സിപിഎച്ച്2079 എന്ന മോഡൽ നമ്പർ ലഭിക്കുന്നു. എന്നാൽ ലിസ്റ്റിംഗ് അതിന്‍റെ പേര് വൺപ്ലസ് നോർഡ് 5 എന്ന് സ്ഥിരീകരിക്കുന്നില്ല.

വൺപ്ലസ് നോർഡ് 5 നെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നില്ല. അടുത്തിടെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം ഈ മാസം അവസാനം ചൈനയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന വൺപ്ലസ് എയ്‌സ് 5വി-യുടെ പരിഷ്കരിച്ച പതിപ്പായിരിക്കാം വൺപ്ലസ് നോർഡ് 5 എന്ന് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

1.5കെ റെസല്യൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉള്ള ഒരു ഫ്ലാറ്റ് ഓലെഡ് സ്‌ക്രീൻ ഇതിൽ നൽകാൻ സാധ്യതയുണ്ട്. ഒപ്റ്റിക്‌സിനെ സംബന്ധിച്ചിടത്തോളം, ഒഐഎസ് ഉള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറും 8-മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ഫോണിൽ ഉണ്ടായിരിക്കാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 16-മെഗാപിക്സൽ സെൻസറും ഇതിലുണ്ടെന്ന് പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *