Your Image Description Your Image Description

ടന്‍ വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ നായകനായി എത്തുന്നത് സൻദീപ് കിഷൻ ആണ്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് തമന്‍ എസ് ആണ്. ഇപ്പോള്‍ സിനിമയുടെ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സൻദീപ് കിഷന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ജേസണ്‍ സഞ്ജയ് 1 എന്നാണ് ചിത്രത്തിന് താത്കാലികമായി പേര് നല്‍കിയിരിക്കുന്നത്. ക്യാമറയ്ക്ക് പിന്നില്‍ സാകൂതം ഇരിക്കുന്ന, ഗൗരവപൂര്‍വ്വം ക്രൂവിനും അഭിനേതാക്കള്‍ക്കും നിര്‍ദേശം നല്‍കുന്ന ജേസണ്‍ സഞ്ജയ്‌യെ വീഡിയോയില്‍ കാണാം.

2024 നവംബറിലായിരുന്നു ജേസണ്‍ സഞ്ജയ്യുടെ സംവിധാന സംരംഭത്തിന്റെ പ്രഖ്യാപനം നടന്നത്. മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മോഷന്‍ പോസ്റ്ററിലൂടെ ചിത്രത്തിന്റെ സംവിധായകന്‍, നായകന്‍, സംഗീത സംവിധായകന്‍, എഡിറ്റര്‍ എന്നിവരെയാണ് നിര്‍മാതാക്കള്‍ പരസ്യപ്പെടുത്തിയത്. പ്രവീണ്‍ കെ എല്‍ ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. കോ -ഡയറക്ടര്‍- സഞ്ജീവ്, പബ്ലിസിറ്റി ഡിസൈന്‍- ട്യൂണേ ജോണ്‍, വി എഫ് എക്‌സ്- ഹരിഹരസുതന്‍, സ്റ്റില്‍സ്- അരുണ്‍ പ്രസാദ് (മോഷന്‍ പോസ്റ്റര്‍) തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *