Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ബി.ജെ.പി. കാണിക്കുന്ന ചെപ്പടിവിദ്യയാണ് രാമക്ഷേത്ര ഉദ്ഘാടനമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ സർക്കാരും താനും ഉള്ളിടത്തോളം ബംഗാളിൽ വിഭാഗീയത അനുവദിക്കില്ലെന്നും അവർ പറഞ്ഞു. ജയ്നഗറിൽ സർക്കാർ ആനുകൂല്യങ്ങൾ വിതരണംചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമത.

‘‘രാമക്ഷേത്ര ഉദ്ഘാടനത്തെപ്പറ്റി എന്താണ് അഭിപ്രായമെന്ന് എന്നോട് ഇന്നലെയും ചോദ്യമുണ്ടായി. ഇതിന് മറുപടിപറയൽ മാത്രമാണോ എന്റെ പണി ? കോടതി നിർദേശിച്ച പ്രകാരമാണല്ലോ കാര്യങ്ങൾ നടക്കുന്നത്. നടക്കട്ടെ, ആർക്കാണ് എതിർപ്പ് ? പക്ഷേ, മറ്റു സമുദായക്കാർക്കെതിരേ വിദ്വേഷം ഇളക്കിവിടാനുള്ള അവസരമാക്കി ഇത് മാറ്റരുത്. ഏതു മതക്കാരുടെ ഉത്സവമായാലും ആഘോഷം എല്ലാവരുടേതുമാകണം. മനുഷ്യരെ ഒരുമിപ്പിക്കുന്ന, ഐക്യത്തിന്റെ സന്ദേശം നൽകുന്ന ഉത്സവങ്ങളിൽമാത്രമേ എനിക്ക് വിശ്വാസമുള്ളൂ’’ -മമത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *