Your Image Description Your Image Description

ന്ത്യൻ ക്രിക്കറ്റ് മുൻ താരവും കമന്റേറ്ററുമായ സുനിൽ ​ഗവാസ്കറിനെ വിമർശിച്ച് ​ഗൗതം ​ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റ് ആരുടെയും കുടുംബ സ്വത്തല്ലെന്നാണ് ​ഗവാസ്കറിന്റെ പേര് പറയാതെ ​ഗംഭീർ പറഞ്ഞത്.

‘ഞാൻ എട്ട് മാസമായി ഇന്ത്യൻ ടീമിന്റെ പരിശീലകനാണ്. വിജയങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ എന്നെ വിമർശിക്കാം. അത് കേൾക്കാൻ‌ ഞാൻ ബാദ്ധ്യസ്ഥനാണ്. വിമർശനങ്ങൾ സ്വഭാവികമായുണ്ടാകും. എന്നാൽ 25 വർഷമായി കമന്ററി ബോക്സിലിരിക്കുന്ന ചിലർ ഇന്ത്യൻ ക്രിക്കറ്റ് അവരുടെ കുടുംബ സ്വത്തായി കരുതുന്നു. എന്നാൽ അങ്ങനെയല്ല, ഇന്ത്യൻ ക്രിക്കറ്റ് 140 കോടി ഇന്ത്യക്കാരുടേതാണ്’, ​ഗംഭീർ പ്രതികരിച്ചു.

‘ചില ആളുകൾ എന്റെ പരിശീലനത്തെക്കുറിച്ചും ക്രിക്കറ്റ് കരിയറിനെക്കുറിച്ചും ചോദ്യം ഉന്നയിച്ചു. ചാംപ്യൻസ് ട്രോഫി കിരീട നേട്ടത്തിൽ ലഭിച്ച സമ്മാനത്തുക എന്ത് ചെയ്തെന്ന് ചോദിക്കുന്നു. സമ്മാനത്തുക എന്ത് ചെയ്തെന്ന് ആരോടും എനിക്ക് പറയേണ്ട കാര്യമില്ല. പക്ഷേ ഈ രാജ്യം അറിയേണ്ട കാര്യങ്ങളുണ്ട്. ചിലർ ഇന്ത്യയിൽ പണം സമ്പാദിക്കുകയും അത് വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഞാനൊരു ഇന്ത്യക്കാരനാണ്. ടാക്സ് അടയ്ക്കുന്നതിൽ നിന്നും ഒഴിവാകാൻ ഞാൻ വിദേശത്ത് താമസിക്കുകയും ഇന്ത്യക്കാരനായി ജീവിക്കുകയും ചെയ്യുന്നില്ല.’ ​​ഗംഭീർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *