Your Image Description Your Image Description

ന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ ഹൈദരാബാദിലെ പിച്ചിനെ വിമർശിച്ച് സൺറൈസേഴ്സ് ഹെഡ് കോച്ച് ഡാനിയേൽ വെട്ടോറി. രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ ഇത്തവണ ഹോം ടീമിന് അനൂകൂലമായിരുന്നില്ലെന്ന് ഡാനിയേൽ വെട്ടോറി പറഞ്ഞു.

‘രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ ഇത്തവണ ഹോം ടീമിന് അനൂകൂലമായിരുന്നില്ല. വേഗം കുറഞ്ഞ പിച്ച് ബാറ്റിങ്ങിനു പ്രതികൂലമായിരുന്നു. ടോപ് ഓർഡർ ബാറ്റർമാർക്ക് മുൻ സീസണുകളിലേതുപോലെ ആക്രമിച്ചു കളിക്കാനായില്ല’– വെട്ടോറി പറഞ്ഞു.

ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ ഇതുവരെ കളിച്ച 6 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ഹൈദരാബാദിന് വിജയിക്കാനായത്. കഴിഞ്ഞ ഐപിഎൽ സീസണിൽ ഹൈദരാബാദിൽ 12 ഇന്നിങ്സുകളിലായി 7 തവണ ടീം സ്കോർ 200 കടന്നെങ്കിൽ ഇത്തവണ 11 ഇന്നിങ്സുകളി‍ൽ 200 കടന്നത് നാലു തവണ മാത്രമാണ്. തിങ്കളാഴ്ച ഡൽഹിക്കെതിരായ ഹോം മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് പ്ലേ ഓഫിലേക്കുള്ള ഹൈദരാബാദിന്റെ നേരിയ സാധ്യതകളും അസ്തമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *