Your Image Description Your Image Description

യു എ ഇയിൽ ധനകാര്യ വ്യവസായ വികസനത്തിനും ഹലാൽ ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടാനും അനുമതി. 6 വർഷത്തിനകം ഇസ്‌ലാമിക് ബാങ്കുകളുടെ ആസ്തി 986 ബില്യൺ ദിർഹത്തിൽനിന്ന് 2.56 ട്രില്യൺ ദിർഹമായി ഉയർത്തുകയാണ് ലക്ഷ്യം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ഇസ്‌ലാമിക ധനകാര്യ വ്യവസായം വികസിപ്പിക്കുന്നതിനും ആഗോള തലത്തിൽ ഹലാൽ ഉൽപന്നങ്ങളുടെ കയറ്റുമതി നിലവാരം ഉയർത്തുന്നതിനുമുള്ള തന്ത്രത്തിനാണ് അംഗീകാരം നൽകിയത്.

2031ഓടെ യുഎഇയിൽ ലിസ്റ്റ് ചെയ്ത ഇസ്‌ലാമിക് സുകുക് ബോണ്ടുകൾ 660 ബില്യൺ ദിർഹമായി ഉയർത്താനും ലക്ഷ്യമിടുന്നു. പദ്ധതി നടപ്പാക്കാൻ സെൻട്രൽ ബാങ്ക് ഗവർണറുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കും. ദേശീയ സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത് തുടരുമെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *