Your Image Description Your Image Description

കോഴിക്കോട് : ഓഫീസുകള്‍ സംബന്ധമായ വിവരങ്ങളും രേഖകളും പട്ടിക തിരിച്ച് സൂചിക തയാറാക്കി സൂക്ഷിക്കണമെന്നും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിവരാവകാശ കമീഷണര്‍ ഡോ. കെ എം ദിലീപ്.

കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമീഷന്‍ സിറ്റിങ്ങില്‍ പരാതികള്‍ പരിഗണിക്കുകയായിരുന്നു അദ്ദേഹം.
പരിഗണിച്ച 40 പരാതികളില്‍ 35 എണ്ണം തീര്‍പ്പാക്കി. പോലീസ്, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, വിജിലന്‍സ്, പൊതുവിതരണ വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടവയായിരുന്നു പരാതികള്‍.

Leave a Reply

Your email address will not be published. Required fields are marked *