Your Image Description Your Image Description
Your Image Alt Text

സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി വീണ്ടും ദുബായ് തിരഞ്ഞെടുക്കപ്പെട്ടു. ട്രാവൽ ബുക്കിങ് ആൻഡ് റിവ്യൂ പ്ലാറ്റ്‌ഫോമായ ട്രിപ് അഡ്വൈസർ 2024-ലെ ട്രാവലേഴ്‌സ് ചോയ്‌സ് പുരസ്കാരമാണ് ദുബായിക്ക് ലഭിച്ചത്. ഒന്നാം നമ്പർ ആഗോള ലക്ഷ്യസ്ഥാനമെന്ന അംഗീകാരം തുടർച്ചയായി മൂന്നാം വർഷമാണ് ദുബായിക്ക് ലഭിക്കുന്നത്.

ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘പതിറ്റാണ്ടുകൾക്ക് മുൻപ് കൈവരിക്കാനാകാത്ത സ്വപ്നമാണ് വിനോദസഞ്ചാരമേഖലയിൽ ദുബായിയുടെ സ്ഥിരതയാർന്ന നേട്ടങ്ങൾ. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മികവാർന്ന നേതൃത്വത്തിന് നന്ദി, സ്വപ്നങ്ങൾ യാഥാർഥ്യമായിരിക്കുന്നു’ എന്ന് ശൈഖ് ഹംദാൻ എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *