Your Image Description Your Image Description

ഒമാനിൽ വ്യാ​ജ ടി​ക്ക​റ്റ് ന​ൽ​കി​യ​തു​ൾ​പ്പെ​ടെ ഒ​ന്നി​ല​ധി​കം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ട്രാ​വ​ൽ ഓ​ഫി​സ് അ​ട​ച്ചു​പൂ​ട്ടാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​താ​യി ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) അ​റി​യി​ച്ചു. ബു​റൈ​മി​യി​ലെ ഒ​രു ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ഓ​ഫി​സി​നെ​തി​രെ​യാ​ണ് കോ​ട​തി വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.

വ​നി​ത ഉ​പ​ഭോ​ക്താ​വി​ന് വ്യാ​ജ യാ​ത്ര ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്ത​തു​ൾ​പ്പെ​ടെ ഒ​ന്നി​ല​ധി​കം കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ൽ കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. സ്വ​കാ​ര്യ രേ​ഖ വ്യാ​ജ​മാ​യി നി​ർ​മി​ച്ച​തി​ന് ഓ​ഫി​സി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വ്യ​ക്തി​ക്ക് കോ​ട​തി മൂ​ന്നു മാ​സം ത​ട​വും, വ​ഞ്ച​ന ന​ട​ത്തി​യ​തി​ന് മൂ​ന്നു മാ​സം കൂ​ടി ത​ട​വും 300 ഒ​മാ​ൻ റി​യാ​ൽ പി​ഴ​യും വി​ധി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *