Your Image Description Your Image Description

ഇന്ത്യ ദുബൈയിൽ നിർമിക്കുന്ന ഭാരത് മാർട്ട് 2027ൽ സമ്പൂർണ സജ്ജമാകുമെന്ന് നിർമാണച്ചുമതലയുള്ള ഡിപി വേൾഡ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മാത്രമായുള്ള 27 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കൂറ്റൻ മാർക്കറ്റാണ് ഭാരത് മാർട്ട്. ജബൽ അലി ഫ്രീ സോണിലാണ് മാർട്ട് വരുന്നത്.

ജബൽ അലി ഫ്രീസോണിന്റെ നാൽപതാം വാർഷികത്തോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിൽ ഡിപി വേൾഡ് സിഇഒ അബ്ദുല്ല ബിൻ ദാമിഥാനാണ് ഭാരത് മാർട്ടിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. അടുത്ത വർഷം തന്നെ മാർട്ടിന്റെ ആദ്യഘട്ട പ്രവർത്തനമാരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 1500ലേറെ കമ്പനികളാണ് മാർട്ടിൽ തങ്ങളുടെ ഷോറൂം ആരംഭിക്കുക.

യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മാർട്ടിന് തറക്കല്ലിട്ടത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ ഇന്ത്യാ സന്ദർശന വേളയിൽ പദ്ധതിയുടെ വിർച്വൽ മാതൃക അനാച്ഛാദനം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *