Your Image Description Your Image Description
Your Image Alt Text

ഡൽഹിയിൽ 22 കാരനെ വലിച്ചിഴച്ച് കുത്തിക്കൊന്നു. അറസ്റ്റിലായ അഞ്ചു പേരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി സംഭവത്തെ കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ അവശനിലയിൽ കണ്ടെത്തിയത്.

മീറ്റ് ചൗക്കിനടുത്ത് ഗൗതംപുരിയിൽ രാത്രി പെട്രോളിങ്ങിനിറങ്ങിയ പൊലീസുകാരാണ് മൂന്ന്-നാല് പേർ ചേർന്ന് യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടത്. യുവാവിന് ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായിരുന്നതായി ഡി.സി.പി രാജേഷ് ഡിയോ പറഞ്ഞു. പരിക്കിനെതുടർന്ന് യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.ഗൗതംപൂർ സ്വദേശിയായ ലംബു എന്നറിയപ്പെടുന്ന ഗൗരവാണ്(22) കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *