Your Image Description Your Image Description

ജമ്മു കശ്മീരിലെ പൂഞ്ച് നിയന്ത്രണ രേഖയിലേക്ക് നുഴഞ്ഞു കയറാൻശ്രമിച്ച പാകിസ്താൻ പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം. 20 വയസ്സ് പ്രായമുള്ളതായി കരുതപ്പെടുന്നയാളാണ് നുഴഞ്ഞുകയറിയത്. ഇയാളെ ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിച്ച ഉടൻ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുന്നതിനായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. സമാനമായി ഇന്ത്യൻ പ്രദേശത്തേക്ക് കടന്ന മറ്റൊരു പാകിസ്താൻ ബി‌എസ്‌എഫ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി യോഗത്തിൽ പാകിസ്താനെതിരെ ചോദ്യങ്ങളുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ആക്രമണത്തിൽ ലക്ഷ്കർ ഇ തെയ്ബക്ക് ബന്ധമുണ്ടോയെന്ന് ചോദിച്ച ഐക്യരാഷ്ട്രസഭ, പാകിസ്താൻ മിസൈൽ പരീക്ഷണം നടത്തിയതിൽ ആശങ്ക പ്രകടിപ്പിച്ചു. ഭീകരർ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടതെന്നാണ് യു എൻ നിരീഷണം.

Leave a Reply

Your email address will not be published. Required fields are marked *