Your Image Description Your Image Description

സ്വപ്നലോകത്തെ ബാലഭാസ്കർ എന്നൊരു സിനിമയുണ്ടായിരുന്നു. കോൺഗ്രസിലിപ്പോഴുള്ളത് സ്വപ്ന ലോകത്തെ വേണുഗോപാലാണ്. അദ്ദേഹം കേരളത്തിലെ മുഖ്യമന്ത്രി കസേര സ്വപ്നം കണ്ടാണ് ഉറങ്ങുന്നതും ഉണരുന്നതും.

കേരളത്തിലെ കോൺഗ്രസിനെ ഇന്നു കാണുന്ന അവസ്ഥയിലെത്തിച്ചത് ഈ സ്വപ്നലോകത്തെ വേണുഗോപാലൻ തന്നെയാണന്ന് പറഞ്ഞാൽ ആർക്കെങ്കിലും നിഷേധിക്കാൻ പറ്റുമോ ? കേരളത്തിൽ 2026 ൽ നടക്കുവാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്ന് സ്വപ്നം കണ്ടുകൊണ്ടിരിക്കുകയാണ് വേണുഗോപാൽ.

കേന്ദ്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൊണ്ടൊന്നും സമീപകാലത്ത് കേന്ദ്രത്തിൽ ഒരു മന്ത്രിസഭ ഉണ്ടാക്കാനോ അതിന്റെ മുകളിൽ കയറി ഇരിക്കുവാനോ സാധിക്കില്ലന്ന ബോധമെങ്കിലും വേണുഗോപാലിനുണ്ട്. കേരളത്തിൽ മുഖ്യമന്ത്രിയായിയെങ്കിലും ആ ആഗ്രഹ സഫലീകരണം നടത്താമെന്നാണ് വേണുഗോപാലിന്റെ കണക്കുകൂട്ടൽ.

രമേശ് ചെന്നിത്തലയോ,ശശി തരൂരോ,കെ സുധാകരനോ എന്തിന് അടൂർ പ്രകാശാണ്തലപ്പത്ത്ങ്കിൽപോലും ഇതൊന്നും സാധിക്കില്ലന്ന് നല്ല ബോധം ഇയാൾക്കുണ്ട്. അതുകൊണ്ടാണ് വി ഡി സതീശനെ പോലെ സ്വതവേ ദുർബലനായ, എങ്ങോട്ടും വളയുന്ന ഒരാളെ പ്രതിപക്ഷ നേതാവായി പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഈ കോൺഗ്രസുകാരെല്ലാവരും ഒരേപോലെ ചിന്തിക്കുന്നുവെന്നതിൽ വലിയ അത്ഭുതം തോന്നുന്നു. ഇവരുടെ എല്ലാവരുടെയും ചിന്ത അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് അധികാരത്തിൽ വരുമെന്നാണ്. 2021ലും ചിന്ത മറിച്ച് ആയിരുന്നില്ല. അന്ന് കെപിസിസി പ്രസിഡണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ വിശ്വസിച്ചു ഉറച്ചിരുന്നത് ഇടതുമുന്നണി കഴിഞ്ഞാൽ വലതുമുന്നണിയുടെ അവസരമാണന്നാണ്.

ആ ഒരൊറ്റ ആത്മവിശ്വാസത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിനെയും പ്രസിഡണ്ടിനെയും അഭിനന്ദിക്കാതെ വയ്യ. അന്ന് വേറെ കുറെ പേർക്ക് കൂടി അങ്ങനെയൊരു ചിന്തയുണ്ടായിരുന്നു.
കേരള കോൺഗ്രസിൽ കെഎം മാണിയുടെ മകനോടൊപ്പം നിന്നിരുന്ന അഞ്ചിൽ കൂടുതൽ നേതാക്കന്മാർ അങ്ങനെ വിശ്വസിച്ചിരുന്നവരാണ്.

പിജെ ജോസഫിന്റെ സീറ്റ് വിഭജനത്തോടെ അവരിൽ ചിലരെല്ലാം കളത്തിന് പുറത്തായി. ബാക്കി ചിലരാകട്ടെ തെരഞ്ഞെടുപ്പിൽ തോറ്റു രാഷ്ട്രീയ ജീവിതം അവസാനിപിച്ചു. കോൺഗ്രസിന്റെ അമിതമായ ആത്മവിശ്വാസം കൊണ്ടാണ് അന്ന് മാണി ഗ്രൂപ്പിനെ മുന്നണിയിൽ നിന്ന് പുറത്താക്കിയത്.

സ്വാഭാവികമായും എല്ലാ ഭരണപക്ഷത്തിനും സംഭവിക്കുന്ന ചെറിയതോതിലെ ഭരണവിരുദ്ധ വികാരം എങ്ങനെ മറികടക്കാമെന്ന് നോക്കിയിരുന്ന ഇടതുമുന്നണിയിലേക്ക് ചേക്കേറാൻ ജോസ് കെ മാണി രണ്ടാമത് ഒന്നാലോചിച്ചില്ല.

പെട്രോൾ പമ്പിലേക്ക് തീപ്പന്തവുമായി കയറുന്ന കാർട്ടൂൺ വരച്ച് മലയാളത്തിലെ മുഖ്യധാര പത്രം അതിനെ അടിവരയിട്ട് കളിയാക്കി. യുഡിഎഫിലെ ബോധമുള്ള ഘടകക്ഷികളിൽ ചിലർക്കെങ്കിലും മാണി ഗ്രൂപ്പിന്റെ പ്രാധാന്യം അറിയാമായിരുന്നു.

ഏതായാലും മാണി ഗ്രൂപ്പിന്റെ സമയം നല്ലതായിരുന്നു അതുകൊണ്ട് ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നു. സങ്കുചിതമായ ചിന്താഗതിയോടുകൂടി പ്രവർത്തിച്ച കോട്ടയത്തെ ഒരു സിപിഎം നേതാവും അദ്ദേഹത്തിന്റെ ശിങ്കിടികളും കൂടി ജോസ് കെ മാണിയെ തോൽപ്പിച്ചുവെന്നത് സത്യമാണ്.

പക്ഷേ ഇടതു മുന്നണി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു. 2016 ലും മുഖ്യമന്ത്രി മോഹിയായ ഒരു കോൺഗ്രസ് നേതാവ് ഇതുപോലെ മനപ്പായസം ഉണ്ടിരുന്നു. അദ്ദേഹം 2021 ലും ഇതേ മനപ്പായസം വീണ്ടും ഉണ്ടു. അന്ന് മാണി ഗ്രൂപ്പിനെ അടിച്ചു പുറത്തിറക്കിയിട്ട് , വാഴക്കനും, കെ സി ജോസഫ് പോലുള്ള എടുക്കാത്ത ചരക്കുകൾ , നിയമസഭയിൽ വന്ന് , തന്നെ പിന്താങ്ങുന്നതും ഇയാൾ സ്വപ്നം കണ്ടിരുന്നു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അടക്കം തനിക്ക് സഹായികളായി നിൽക്കേണ്ട മുഴുവൻ ഉദ്യോഗസ്ഥ വൃന്ദത്തിനും അദ്ദേഹം സ്വപ്നത്തിൽ തന്നെ നിയമനം നൽകുകയും ചെയ്തു. ജനം അതും തല്ലിക്കെടുത്തി.

ഇന്നും സ്ഥിതി വ്യത്യസ്തമല്ലന്ന് കെ സി വേണുഗോപാലോ, വീഡി സതീശനോ മറ്റ് കോൺഗ്രസ് സ്ഥാനാർത്ഥി മോഹികളോ ചിന്തിക്കുന്നില്ലന്നുള്ളതാണ് അവരുടെ പരാജയത്തിന്റെ ആദ്യത്തെ കാരണം.
വി ഡി സതീശനെ മുന്നിൽ നിർത്തി സുധാകരനെ മാറ്റി താരതമ്യേന മാറ്റ്കുറഞ്ഞ ആരെയെങ്കിലും കെപിസിസി പ്രസിഡണ്ട് സ്ഥാനത്താക്കിയാൽ ബഹുഭൂരിപക്ഷത്തോടെ ജയിച്ചു വരുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ മുഖ്യമന്ത്രിപദത്തിന് വേണ്ടി പ്രാദേശിക നേതാക്കന്മാർ അടിപിടി കൂടുമ്പോൾ മദാമ്മയുടെയും മക്കളുടെയും അനുഗ്രഹത്തോടെ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി കേരളത്തിലെ മുഖ്യമന്ത്രി ആകാമെന്നാണ് സ്വപ്നലോകത്തെ വേണുഗോപാൽ കരുതിയിരിക്കുന്നത്.

അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വയ്ക്കുന്നതാണ് നല്ലതന്നാണ് സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകർ പങ്കുവയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *