Your Image Description Your Image Description

പഹല്ഗാമി ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ഇപ്പോൾ പുറത്ത് വരുന്നധ് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്പ.ഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മിരിൽ നടത്തിയ വ്യാപക പരിശോധനയിൽ രണ്ട് പ്രാദേശിക ഭീകരർ പിടിയിൽ. ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയിലെ നാകാ ചെക്പോയിന്റിന് അടുത്ത് നിന്നാണ് ഇവർ പിടിയിലായത്. ഭീകരരിൽ നിന്ന് തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തു. ഒരു പിസ്റ്റൾ, ഒരു ഗ്രനേഡ്, 15 ലൈവ് റൗണ്ടുകൾ എന്നിവയുൾപ്പെടെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വലിയൊരു ശേഖരം ഇവരിൽ നിന്ന് കണ്ടെടുത്തയായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രാഥമിക അന്വേഷണത്തിൽ പാക്കിസ്ഥാനിലെ ഐ എസ് ഐയുമായി സംഭവത്തിന് ബന്ധമുള്ളതായി കണ്ടെത്തിയെന്ന് സൂചനയുണ്ട്. ടിബ്ബ നംഗൽ- കുലാർ വനപ്രദേശത്ത് പഞ്ചാബ് പൊലീസും കേന്ദ്രസേനകളും നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സൈന്യവും പൊലീസും ബിഎസ്എഫും പരിശോധനകൾ ശക്തമാക്കിയിരുന്നു. ജമ്മു കശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്. അതേ സമയം പഞ്ചാബിൽ നടത്തിയ വ്യാപക പരിശോധനയിൽ വൻ ആയുധശേഖരം പിടികൂടി. ഷഹീദ് ഭഗത് സിംഗ് നഗർ ജില്ലയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഹാർഡ്വെയറും വെടിക്കോപ്പുകളുമൊക്കെ പിടികൂടിയത്. പഹൽഗാം ആക്രമണത്തിന് പിന്നാലെ പൊലീസും സുരക്ഷാ സേനയുമൊക്കെ രാജ്യത്ത് പരിശോധന കർശനമാക്കിയിരിക്കുകയാണ്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ (എസ്എസ്ഒസി) കേന്ദ്ര ഏജൻസികളുമായി ചേർന്നാണ് തെരച്ചിൽ നടത്തിയത്. രണ്ട് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ (ആർപിജി), ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ (ഐഇഡി), അഞ്ച് പി 86 ഹാൻഡ് ഗ്രനേഡുകൾ, ഒരു വയർലെസ് കമ്മ്യൂണിക്കേഷൻ സെറ്റ് എന്നിവ പിടിച്ചെടുത്തതായി പഞ്ചാബ് പൊലീസ് ഡിജിപി ട്വീറ്റ് ചെയ്തു. ഇന്നലെ ജമ്മു കാശ്മീരിലെ പൂഞ്ചിൽ സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളം തകർത്തിരുന്നു. പൂഞ്ചിൽ സുരൻകോട്ടിലെ വനപ്രദേശത്ത് സൈന്യവും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. കൂടാതെ സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. കണ്ടെടുത്ത സ്ഫോടക വസ്തുക്കളിൽ മൂന്നെണ്ണം ടിഫിൻ ബോക്‌സുകളിലും രണ്ടെണ്ണം സ്റ്റീൽ ബക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു. ഇതുകൂടാതെ രണ്ട് റേഡിയോ സെറ്റുകളും ബൈനോക്കുലറുകളും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ 22 ന് അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബൈസരനിലാണ് ഭീകരാക്രമണം നടന്നത്. മലയാളിയടക്കം ഇരുപത്തിയാറ് പേർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നീക്കത്തിന് രാജ്യം തയ്യാറെടുക്കുകയാണ്. സംസ്ഥാനങ്ങൾക്ക് സിവിൽ ഡിഫൻസ് തയ്യാറെടുപ്പുകൾക്ക് കേന്ദ്രം നിർദേശം നൽകി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ, സിവിലിയന്മാർക്കും വിദ്യാർഥികൾക്കും സംരക്ഷണ സിവിൽ ഡിഫൻസ് പ്രോട്ടോക്കോളുകളിൽ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങൾ നടപ്പിലാക്കൽ എന്നിവയിൽ ആകും മോക് ഡ്രിൽ നടത്തുക. നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇൻസ്റ്റാളേഷനുകളും സംരക്ഷിക്കാനും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *