Your Image Description Your Image Description

കോഴിക്കോട് : പുതുതലമുറയുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്ത് എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ സെമിനാര്‍. ‘പുതുതലമുറയും മാനസികാരോഗ്യവും’ എന്ന വിഷയത്തില്‍ എക്‌സൈസ് വകുപ്പാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

പുതുതലമുറയാകെ വഴിതെറ്റിയവരല്ലെന്നും അവരുടെ നന്മകളെ വിലകുറച്ച് കാണരുതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. മാനസികാരോഗ്യം തകരുമ്പോഴാണ് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ ലഹരി പോലുള്ളവയില്‍ അഭയം തേടുന്നതെന്നും പുതുതലമുറയുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ സാമൂഹികപരമായ ഇടപെടല്‍ കൂടി ആവശ്യമുണ്ടെന്നും സെമിനാര്‍ വിലയിരുത്തി.

പുതിയ തലമുറയുടെ ചിന്തയും അഭിപ്രായവും പരിഗണിക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത കെ എം സച്ചിന്‍ദേവ് എംഎല്‍എ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ പിടിമുറുക്കിയ ലഹരിക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും
അദ്ദേഹം പറഞ്ഞു.

സെമിനാറില്‍ സാമൂഹികനീതി വകുപ്പ് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അഷ്‌റഫ് കാവില്‍, വിമുക്തി ഡി അഡിക്ഷന്‍ സെന്റര്‍ സൈക്യാട്രിസ്റ്റ് ഡോ. വനതി സുബ്രഹ്‌മണ്യം, ഫാറൂഖ് കോളേജ് ജേണലിസം വിദ്യാര്‍ഥി അര്‍ഷിന്‍ സനീന്‍ എന്നിവര്‍ വിഷയമവതരിപ്പിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ എം സുഗുണന്‍ മോഡറേറ്ററായി. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗിരീഷ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *