Your Image Description Your Image Description

മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് റെക്കോർഡ് ജനപങ്കാളിത്തം. 6 ലക്ഷത്തിലധികം സന്ദർശകർ മേളയിലെത്തി. പത്ത് ദിവസം നീണ്ടുനിന്ന മേളയിൽ 35 രാജ്യങ്ങളിൽ നിന്നായി 674 പ്രസാധകരാണ് പങ്കെടുത്തത്. മേളയുടെ വർധിച്ചുവരുന്ന അന്താരാഷ്ട്ര ശ്രദ്ധയും സാംസ്‌കാരിക പ്രാധാന്യവുമാണ് ഈ വലിയ ജനപങ്കാളിത്തത്തിന് പിന്നിലെന്ന് സംഘാടകർ പറഞ്ഞു. ലോകമെമ്പാടുമുള്ള വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ആകർഷിക്കാൻ മേളയ്ക്ക് കഴിഞ്ഞുവെന്നും ഇത് ആഗോള ഇവന്റ് കലണ്ടറിലെ ഒരു പ്രധാന പരിപാടിയായി മാറിക്കഴിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.

അടുത്ത വർഷത്തെ മേള കൂടുതൽ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നിലവിൽ ആരംഭിച്ചിട്ടുണ്ട്. പുതിയ സവിശേഷതകളും മികച്ച അനുഭവങ്ങളും ഉൾപ്പെടുത്തി മേളയുടെ ആഗോള പ്രശസ്തി കൂടുതൽ ഉയർത്തുമെന്ന് സംഘാടകർ വാഗ്ദാനം ചെയ്യുന്നു.‌ 6,81,041 തലക്കെട്ടിലുള്ള പുസ്തകങ്ങൾ വിൽപനക്കെത്തി. ഇതിൽ 4,67,413 പുസ്തകങ്ങൾ അറബി തലക്കെട്ടുകളിലുള്ളവയും ബാക്കി 2,13,610 വിദേശ ഭാഷകളിൽ ഉള്ളവയുമാണ്. പുസ്തകോത്സവത്തിൽ എത്തിയ 52,205 പുസ്തകങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പുറത്തിറങ്ങിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *