Your Image Description Your Image Description
Your Image Alt Text

ഒ​മാ​ൻ സാം​സ്കാ​രി​ക, കാ​യി​ക യു​വ​ജ​ന മ​ന്ത്രി ദീ ​യ​സി​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്​ ബ​ഹ്‌​റൈ​നി​ലെ അ​ൽ വാ​ദി കൊ​ട്ടാ​ര​ത്തി​ൽ മ​നു​ഷ്യ​സ്‌​നേ​ഹ​ത്തി​നും യു​വ​ജ​ന​കാ​ര്യ​ത്തി​നു​മു​ള്ള രാ​ജാ​വി​ന്റെ വ്യ​ക്തി​ഗ​ത പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ, പ്ര​ത്യേ​കി​ച്ച് കാ​യി​ക, യു​വ​ജ​ന മേ​ഖ​ല​ക​ളി​ൽ നി​ല​വി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ വ​ശ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു.

അതേസമയം ഒമാന്റെ ആ​ദ്യ നി​യ​മ​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ബി​ൻ അ​ലി ബി​ൻ നാ​സ​ർ അ​ൽ അ​ലാ​വി​ക്ക് രാ​ജ​കീ​യ പ്ര​ശം​സാ​മെ​ഡ​ൽ സ​മ്മാ​നി​ച്ചു.സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ റോ​യ​ൽ ക​മ​ൻ​ഡേ​ഷ​ൻ മെ​ഡ​ൽ (ഫ​സ്റ്റ് ക്ലാ​സ്) ആ​ണ്​ സ​മ്മാ​നി​ച്ച​ത്. ത​ന്റെ ജോ​ലി കാ​ല​യ​ള​വി​ലു​ട​നീ​ളം ദേ​ശീ​യ ക​ട​മ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ അ​ലാ​വി ന​ട​ത്തി​യ ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചാ​ണ് മെ​ഡ​ൽ ല​ഭി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *