Your Image Description Your Image Description

പെൺകുട്ടിയുടെ ഇ-സ്കൂട്ടർ അപകടത്തിൽ ജാഗ്രതക്കുറവ് കാണിച്ചെന്ന് കുറ്റത്തിന് പിതാവിനെതിരെ നിയമനടപടിയുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. ട്രാഫിക് നിയമങ്ങൾ ലംഘിച്ചാണ് 13 വയസ്സുകാരി സ്കൂട്ടറിൽ യാത്ര ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. കുട്ടിയെ ഫാമിലി ആൻഡ് ജുവിനൈൽ പ്രോസിക്യൂഷനിലേക്ക് തൽക്കാലം മാറ്റിയിട്ടുണ്ട്.”എ ലെസൺ ടു ലേൺ” എന്നബോധവത്കരണ ക്യാംപെയ്‌നിന്റെ ഭാഗമായാണ് ഈ സംഭവം പങ്കുവച്ചുകൊണ്ട് അധികൃതർ രക്ഷിതാക്കൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയത്. പഠനത്തിൽ മകൾ മികവ് കാണിച്ചതിനെ തുടർന്ന് പിതാവിന്റെ സമ്മാനമായിരുന്നു പുതിയ ഇ-സ്കൂട്ടർ. ഒരു ദിവസം ഉച്ചയ്ക്ക് കുടുംബത്തെ അറിയിക്കാതെ പെൺകുട്ടി കൂട്ടുകാരിയെ കാണാനായി സമീപത്തെ പാർക്കിലേക്ക് ഇ-സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.

പാർക്കിലേക്ക് പോകുന്നതിനായി പ്രധാന റോഡ് കടക്കേണ്ടിവന്നപ്പോൾ നിയമപ്രകാരമുള്ള പാതയിൽ നിന്ന് വിട്ടുമാറിക്കടന്ന് നേരെ റോഡിലേക്ക് പ്രവേശിച്ചത് അപകടകാരണമായി. റോഡിലൂടെ വന്ന കാറിടിച്ചുണ്ടായ അപകത്തിൽ പെൺകുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തു. മാപ്പ് നൽകാനാവാത്ത ട്രാഫിക് ലംഘനമാണ് പെൺകുട്ടി നടത്തിയത് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അതേസമയം, രക്ഷിതാവിന്റെ ഭാഗത്തുനിന്നും വേണ്ടത്ര ശ്രദ്ധ പുലർത്താതിരുന്നതിനും കുട്ടിക്ക് അപകടം വരുത്തിയതെന്നതിനും നിയമപരമായി ഉത്തരവാദിത്തം ചുമത്തിയാണ് പിതാവിനെതിരെ നിയമനടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *