Your Image Description Your Image Description
Your Image Alt Text

ഒമാനിൽ റ​സി​ഡ​ൻ​ഷ്യ​ൽ, നോ​ൺ റ​സി​ഡ​ൻ​ഷ്യ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ സേ​വ​ന ഫീ​സ് കു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​ന് മ​ന്ത്രി​സ​ഭാ​യോ​ഗം ക​ഴി​ഞ്ഞ​ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി. അ​ൽ ബ​റ​ക കൊ​ട്ടാ​ര​ത്തി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് ഇ​തു​ സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക സൂ​ച​ക​ങ്ങ​ളി​ലെ തു​ട​ർ​ച്ച​യാ​യ പു​രോ​ഗ​തി​യി​ൽ സു​ൽ​ത്താ​ൻ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. എ​ല്ലാ സ​ർ​ക്കാ​ർ യൂ​നി​റ്റു​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ തു​ട​ർ​ന്നും പ​രി​ശ്ര​മി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​യു​ക​യും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നേ​ട്ട​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *