Your Image Description Your Image Description

ഡി​ജി​റ്റ​ൽ സേ​വ​ന രം​ഗ​ത്തെ വ​രു​മാ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന നേ​ടി​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). 2024ൽ ​അ​തോ​റി​റ്റി​യു​ടെ ഡി​ജി​റ്റ​ൽ വ​രു​മാ​നം 440 കോ​ടി ദി​ർ​ഹം ക​വി​ഞ്ഞു. 2023നെ ​അ​പേ​ക്ഷി​ച്ച്​ വ​രു​മാ​ന​ത്തി​ൽ 16 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ർ.​ടി.​എ​യു​ടെ സ്മാ​ർ​ട്ട്​ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ർ​ധ​ന വ​ന്ന​തോ​ടെ​യാ​ണ്​ വ​രു​മാ​നം കു​തി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ർ.​ടി.​എ​യു​ടെ എ​ല്ലാ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​​ഫോ​മു​ക​ളി​ലു​മാ​യി ഏ​താ​ണ്ട്​ 68 കോ​ടി ​ഇ​ട​പാ​ടു​ക​ളാ​ണ്​ ന​ട​ന്ന​ത്.

96 ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ളും ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളി​ൽ സം​തൃ​പ്ത​രു​മാ​ണെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു. ഡി​ജി​റ്റ​ൽ ഇ​ന്ന​വേ​ഷ​ൻ ലീ​ഡ​ർ എ​ന്ന​നി​ല​യി​ൽ ആ​ർ.‌​ടി.‌​എ​യു​ടെ സ്ഥാ​നം ഒ​ന്നു​കൂ​ടി ഉ​റ​പ്പി​ക്കു​ന്ന​താ​ണീ ക​ണ​ക്കു​ക​ൾ.2023ൽ 67.96 ​കോ​ടി ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നു​. ഇ​തി​ൽ 1.34 കോ​ടി ഇ​ട​പാ​ടു​ക​ൾ സ്മാ​ർ​ട്ട്​ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി​യാ​ണ്. പൊ​തു​സേ​വ​ന മേ​ഖ​ല​ക​ളി​ൽ ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ൽ ദു​ബൈ​യു​ടെ ത്വ​രി​ത​ഗ​തി​യി​ലു​ള്ള മു​ന്നേ​റ്റ​മാ​ണ്​ ഈ ​ക​ണ​ക്കു​ക​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ആ​ർ.​ടി.​എ​യു​ടെ ആ​പ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം 37.42 ല​ക്ഷം ഡൗ​ൺ​ലോ​ഡു​ക​ളാ​ണ്​ ന​ട​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *