Your Image Description Your Image Description

യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ അൽ സായിദ് ആൽ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രാദേശിക വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. ഉന്നതതല സംഘവും ചർച്ചയിൽ പങ്കെടുത്തു.

അബൂദബിയിലെ അൽ ഷാതി കൊട്ടാരത്തിലായിരുന്നു യുഎഇ പ്രസിഡണ്ടും ഖത്തർ അമീറും തമ്മിലുള്ള കൂടിക്കാഴ്ച. പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തതായി വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളും ചർച്ചയായി. ഗസ്സയിലെ മധ്യസ്ഥതയുമായി ബന്ധപ്പെട്ട് ഇസ്രായേലുമായി ഖത്തർ നടത്തുന്ന വാക്‌പോരിനിടെയാണ് സന്ദർശനം എന്നത് ശ്രദ്ധേയമാണ്. വിഷയത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷ ഭാഷയിലാണ് ഖത്തർ വിമർശിച്ചിരുന്നത്. ഗസ്സയിലെ നിഷ്‌കളങ്കരായ സാധാരണക്കാർക്കു നേരെ ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യങ്ങളെ ന്യായീകരിക്കാൻ നെതന്യാഹു വ്യാജങ്ങൾ ചമയ്ക്കുകയാണ് എന്നാണ് ഖത്തറിന്റെ കുറ്റപ്പെടുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *