Your Image Description Your Image Description

പ്ര​കൃ​തി സം​ര​ക്ഷ​ണം, മ​രു​ഭൂ​മി​യി​ൽ വൃ​ക്ഷ​ങ്ങ​ൾ വ്യാ​പി​പ്പി​ക്ക​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ ജ​ഹ്‌​റ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് നാ​ച്വ​റ​ൽ റി​സ​ർ​വി​ൽ വൃ​ക്ഷ​ത്തൈ ന​ടീ​ൽ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു ഇ​ന്ത്യ​ൻ എം​ബ​സി. യു.​എ​ൻ-​ഹാ​ബി​റ്റാ​റ്റു​മാ​യി സം​ഘ​ടി​ച്ചാ​ണ് ‘അ​മ്മ​ക്കാ​യി സ​സ്യ​ങ്ങ​ൾ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ജ​ഹ്‌​റ ഗ​വ​ർ​ണ​ർ ഹ​മ​ദ് ജാ​സിം അ​ൽ ഹ​ബാ​ഷി, യു.​എ​ൻ-​ഹാ​ബി​റ്റാ​റ്റ്, ഐ.​ഒ.​എം പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ, ഇ​ന്ത്യ​ൻ ക​മ്യൂണിറ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ത്ത​വ​ർ ഓ​രോ​രു​ത്ത​രും അ​വ​രു​ടെ അ​മ്മ​യു​ടെ പേ​രി​ലു​ള്ള പ്ല​ക്കാ​ർ​ഡ് തൈ​യു​ടെ സ​മീ​പ​ത്ത് സ്ഥാ​പി​ച്ചു. 2024ലെ ​ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​രം​ഭി​ച്ച കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് തൈ​ക​ൾ ന​ട്ട​ത്. ഇ​തു​വ​രെ 1.4 ബി​ല്യ​ൺ തൈ​sക​ൾ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ന​ട്ടു​പി​ടി​പ്പി​ച്ചു.​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് ലോ​ക​മെ​മ്പാ​ടും പ്ര​ചോ​ദ​ന​മാ​കു​ന്ന കാ​മ്പ​യി​നാ​ണി​തെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *