Your Image Description Your Image Description
Your Image Alt Text

ഇസ്രായേൽ അധിനിവേശ ഗാസയിൽ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട്‌ അമേരിക്കയിൽ വൻ പ്രതിഷേധം.  തിങ്കളാഴ്‌ച സൗത്ത്‌ കരോലിനയിൽ പ്രസിഡന്റ്‌ ജോ ബൈഡന്റെ പ്രസംഗം പലസ്‌തീൻ അനുകൂല പ്രതിഷേധക്കാർ തടസപ്പെടുത്തി. ഇമ്മാനുവൽ ആഫ്രിക്കൻ മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പൽ പള്ളിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധക്കാർ ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന്‌ ആവശ്യം ഉന്നയിച്ചു. ജ്യൂയിഷ് വോയ്‌സ് ഫോർ പീസ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തിങ്കളാഴ്‌ച പലസ്‌തീൻ അനുകൂല പ്രതിഷേധക്കാർ ന്യൂയോർക്കിൽ വ്യാപക ഉപരോധം സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *